നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം; പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

Wait 5 sec.

ന്യൂഡല്‍ഹി | നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം. ബീഹാറില്‍ യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റിലായി. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു.യു പിയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയില്‍ നിന്ന് സിംകാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.ഈ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്തു പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിന്‍സ് ദുബെ ആണ് കസ്റ്റഡിയിലായത്. അതേസമയം, പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ ടി എ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. Content Highlights:Nine individuals were arrested in Lakhisarai, Bihar for impersonating real students in the NEET re-examination. In Uttar Pradesh, a candidate named Prince Dubey was caught with a hidden SIM card and an old question paper. NTA has started the evaluation process to declare results by month-end.