നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി ഉയർത്തുന്നതിനിടെ പുനഃപരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് നടപടികൾ ഊർജിതമാക്കി ദേശീയ പരീക്ഷാ ഏജൻസി. ഇന്നലെ പൂർത്തിയായ പരീക്ഷയുടെ ഓ എം ആർ ഷീറ്റുകൾ കേന്ദ്ര സേനയുടെ സുരക്ഷയോടെ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തിച്ചു. ഉത്തര പേപ്പറുകളുടെ പരിശോധന ഉടനടി തുടങ്ങും.നേരത്തെ നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത് വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിവെച്ചത്. പിന്നാലെ കനത്ത സുരക്ഷയിലാണ് വീണ്ടും നീറ്റ് പരീക്ഷ നടന്നത്. ഈ മാസം അവസാനത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് എൻ ടി എയുടെ ശ്രമം.ALSO READ: അവർ ഗോൾ കീപ്പർമാർ മാത്രമായിരുന്നില്ല; ചെറുരാജ്യങ്ങളുടെ ആഗോള അംബാസഡർമാർ കൂടിയാണ്അതേസമയം 23 ലക്ഷം വിദ്യാര്‍ഥികളെഴുതിയ പരീക്ഷയാണ് ക്രമക്കേടിനെ തുടർന്ന് റദ്ദാക്കിയത്. നീറ്റ് പരീക്ഷ രണ്ടാമതും എഴുതേണ്ടി വന്നത് വിദ്യാർഥികളിൽ കടുത്ത മാനസിക സമ്മർദത്തിന് കാരണമായി. മെയ് 3ന് നടത്തിയ നീറ്റ് പരീക്ഷയാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയതോടെ റദ്ദാക്കിയത്. പിന്നാലെ രാജ്യത്ത് നിരവധി വിദ്യാർഥികൾ പ്രതീക്ഷയറ്റ് ജീവനൊടുക്കി.സംഭവത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ സമരവുമായി തെരുവിലാണ്. ക്രോക്രോച്ച് ജനതാപാർട്ടിയും സമരമുഖത്തുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുംവരെ സമരം തുടരാനാണ് സിജെപിയുടെ തീരുമാനം.The post നീറ്റ് പുനഃപരീക്ഷ: ഫലപ്രഖ്യാപനത്തിന് നടപടികൾ ഊർജിതം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരായ പ്രതിഷേധവും ശക്തം appeared first on Kairali News | Kairali News Live.