സംസ്ഥാനത്ത് സ്വർണവില ഇന്ന് കൂടി. 320 രൂപയാണ് ഒരു പവന് ഇന്ന് വില കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,440 രൂപയായി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,07,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഇതിലാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.ALSO READ: എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം; മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കാൻ എം.ലിജു1,07,440 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉൾപ്പെടെ നൽകുമ്പോൾ വില ഇതിലും കൂടും. ഏതാണ്ട് 1,23,943 രൂപയോളമാണ് കൈയിൽനിന്ന് പോവുക. 13,430 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. ഇന്ന് 40 രൂപയാണ് ഗ്രാമിന് കൂടിയത്.അതേസമയം വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ.Gold prices in Kerala increased by ₹320 per sovereign today, taking the rate to ₹1,07,440.The post സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് വില കൂടിയിട്ടുണ്ടേ… appeared first on Kairali News | Kairali News Live.