മദ്യനയത്തിനെതിരെ കാന്തപുരം വിഭാഗം; നികുതിയിളവ് ദൂരവ്യാപക ദൂഷ്യഫലങ്ങളുണ്ടാക്കുമെന്ന് മുഖപത്രത്തിൽ വിമർശനം

Wait 5 sec.

മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം. മദ്യത്തിൻ്റെ നികുതിയിളവ് ദൂരവ്യാപകമായ ദൂഷ്യഫലങ്ങളുണ്ടാക്കുമെന്ന് സിറാജ് മുഖ പ്രസംഗത്തിൽ വിമർശിച്ചു.മദ്യവ്യാപനത്തിന് പച്ചക്കൊടി കാണിക്കുകയാണ് മുഖ്യമന്ത്രിയെന്നും പറയുന്നു. കൂടുതൽ യുവാക്കളെ മദ്യ ഉപഭോഗത്തിലേക്ക് അടുപ്പിക്കാൻ ഇത് കാരണമാകുമെന്നും മുഖപത്രം വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പെടുത്ത നിലപാടുകളോടും പ്രകടന പത്രികയോടും മുഖ്യമന്ത്രി നീതി പുലർത്തണമെന്നും കാന്തപുരം വിഭാഗം പറയുന്നു.The post മദ്യനയത്തിനെതിരെ കാന്തപുരം വിഭാഗം; നികുതിയിളവ് ദൂരവ്യാപക ദൂഷ്യഫലങ്ങളുണ്ടാക്കുമെന്ന് മുഖപത്രത്തിൽ വിമർശനം appeared first on Kairali News | Kairali News Live.