കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിലെ തർക്കം സ്ഥിരീകരിച്ച് ഡിസിസി പ്രസിഡൻ്റ്

Wait 5 sec.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ തർക്കം ഉണ്ടെന്ന് സ്ഥിരീകരിച്ച് ഡിസിസി പ്രസിഡൻ്റ്  കെ പ്രവീൺകുമാർ. കോൺഗ്രസ് ഭരണ സമിതി അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് കെ പ്രവീൺകുമാർ പറഞ്ഞു.തർക്കങ്ങൾ പാർട്ടിക്കുള്ളിൽ പറഞ്ഞ് തീർക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ഡിസിസി പ്രസിഡൻ്റ് പറയുന്നു. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് ഭരണ സമിതി അംഗങ്ങൾ തമ്മിലുളള ചേരിപ്പോര് സംബന്ധിച്ച വാർത്ത കൈരളി ന്യൂസാണ് പുറത്ത് വിട്ടത്.The post കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിലെ തർക്കം സ്ഥിരീകരിച്ച് ഡിസിസി പ്രസിഡൻ്റ് appeared first on Kairali News | Kairali News Live.