മദ്യനികുതിയിളവിൽ കോൺഗ്രസിനെ പരസ്യമായി വിമർശിച്ച വിഎം സുധീരനെതിരെ പരിഹാസവുമായി മുൻ മന്ത്രി കെ ബാബു. യുഡിഎഫിൽ മദ്യനയം ആവിഷ്ക്കരിക്കാനും എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യാനും വലിയ പ്രയാസമാണ് ഓരോരുത്തർക്കും ഓരോ നയമാണെന്നും കെ ബാബു മാധ്യമങ്ങളോട് പറ‍ഞ്ഞു.കോൺഗ്രസിനെ പരസ്യമായി വിമർശിച്ച വ്യക്തിയാണ് വിഎം സുധീരൻ. പിന്നീട് സുധീരനെതിരെ വിമർശനവുമായി നിരവധി നേതാക്കളാണ് രംഗത്ത് വന്നത്. ഇതിന്റെ തുടർച്ചയായാണ് വിഎം സുധീരനെ പരിസഹിച്ച് കെ ബാബു രംഗത്തെത്തിയത്.also read; വിദ്യാർത്ഥികളെ 1 മണിക്കൂറോളം മഴയത്ത് നിർത്തി ലഹരി വിരുദ്ധ ദിനാചരണം; സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽവാളെടുത്താൽ അവരെല്ലാം വെളിച്ചപ്പാടാണ്. താൻ ഒരുപാട് അനുഭവിച്ചതാണെന്നും കെ ബാബു പറ‍ഞ്ഞു. യുഡിഎഫ് മദ്യനയം ആവിഷ്കരിച്ചിട്ടില്ല നികുതി കുറയ്ക്കുകയാണ് ചെയ്തത്. തുടക്കം കുറിച്ചത് എൽഡിഎഫ് സർക്കാർ ആണെന്നും കെ ബാബുവിന്റെ ആരോപണം.The post യുഡിഎഫിൽ മദ്യനയം ആവിഷ്ക്കരിക്കാൻ വലിയ പ്രയാസമാണ്, ഓരോരുത്തർക്കും ഓരോ നയമാണ്; വിഎം സുധീരനെ പരിഹസിച്ച് കെ ബാബു appeared first on Kairali News | Kairali News Live.