അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . അങ്കണം ഷംസുദ്ദീൻ സ്മൃതി വിശിഷ്ട സാഹിതീസേവാ പുരസ്കാരം പ്രസിദ്ധകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ വൈശാഖന്. ശില്പവും ഇരുപതിനായിരം രൂപയുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് അവാർഡ്.ചെറുകഥയ്ക്ക് ശ്രീ അഷ്ടമൂർത്തി (പുസ്തക വിൽപ്പനക്കാരന്റെ മരണം), കവിതയ്ക്ക് ശ്രീമതി ആര്യാ ഗോപിയും (കണ്ണാടിയിലെ ദൈവം), സെബാസ്റ്റ്യനും (ജലച്ചായം), പഠനവിഭാഗത്തിൽ ഡോ. ടി ടി പ്രഭാകരനും (റേഡിയോ നാടകങ്ങളുടെ സൗന്ദര്യശാസ്ത്രം), നോവലിന് രഘുനാഥനും (അജ്ഞാതനാമാ), സി ഗണേഷും (ബംഗ) അർഹരായി.Also read: അഴിമതിയും കമ്യൂണിസ്റ്റ് വിരുദ്ധതയും മറനീക്കി പുറത്തുവരുന്ന ബക്കാർഡി ബന്ധംപതിനായിരം രൂപയും ക്യാഷ് പ്രൈസും ശില്പവും അടങ്ങുന്ന പുരസ്കാരമാണ് ഓരോ കൃതിക്കും നൽകുന്നത്. ജൂലായ് അവസാനവാരത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് വിജയികൾക്ക് അവാർഡ് സമർപ്പിക്കും.The Anganam Shamsudheen Memorial Awards have been announced. Renowned short story writer and cultural activist Vaishakhan has been selected for the Anganam Shamsudheen Memorial Distinguished Literary Service AwardThe post അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.