ബാങ്കിങ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എന്നാൽ? ഇതാ ഒരു സുവർണവാസരം ഒരുക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ എന്നീ തസ്തികകളിൽ 86 ഒഴിവുകളാണുള്ളത്.ജൂലായ് ആറ് വരെയാണ് അപേക്ഷിക്കാവുന്ന അവസാന തീയതി. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ഫിനാൻസ് വിഷയത്തിൽ രണ്ടുവർഷ ഫുൾടൈം പിജി, ഡിപ്ലോമ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് ഈ മേഖലയിൽ 6 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. 85,920 മുതൽ 1,05,280 രൂപ വരെ ശമ്പളനിരക്ക്.സീനിയർ മാനേജർ ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്ക് 38, സീനിയർ മാനേജർ കസ്റ്റമർ റിലേഷൻഷിപ്പ് -36, മാനേജർ ക്രെഡിറ്റ് – നാല് ,ചീഫ് മാനേജർ കസ്റ്റമർ റിലേഷൻഷിപ്പ് -ഏഴ്, ചീഫ് മാനേജർ ക്രെഡിറ്റ് അനലിസ്റ്റ് – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾALSO READ:അടിയന്തരാവസ്ഥ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടിമാനേജർ ക്രെഡിറ്റ് അനലിസ്റ്റ് എന്ന തസ്തികയിലേക്ക് നാല് ഒഴിവുകളുമാണ് ഉള്ളത്. അതിനാൽ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫിനാൻസ്, ക്രെഡിറ്റ് മേഖലയിൽ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ മൂന്നുവർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.എറണാകുളം, ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ഓൺലൈൻ പരീക്ഷ എഴുതാം. അപേക്ഷ ഫീസ് ജിഎസ്ടി ഉൾപ്പെടെ 850 രൂപ. വനിത, പട്ടിക, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നിവർക്ക് 175 രൂപയുമാണ് .പോർട്ടലിൽ പേരുകൾ റജിസ്റ്റർ ചെയ്യണം : www.bankofbaroda.bank.in/Career.htmlവിശദാംശങ്ങൾ മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാൻ : www.bankofbaroda.bank.inThe post ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ബാങ്ക് ഓഫ് ബറോഡയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.