ലഖ്‌നോ | അയോധ്യ രാമക്ഷേത്ര നിര്‍മാണ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ക്ഷേത്ര കൊള്ളയുടെ വ്യാപ്തി പുറത്തുകൊണ്ടുവരാന്‍ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.തട്ടിപ്പിലൂടെ ഹിന്ദുമതത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. അയോധ്യയെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനായി ബി ജെ പിയും ആര്‍ എസ് എസും ഉപയോഗിക്കുകയാണ്. ഇതിന്റെ മറവിലാണ് ഭക്തരുടെ സംഭാവന കൊള്ളയടിച്ചിരിക്കുന്നത്. ഭക്തരുടെ വികാരങ്ങളെ പരിഹസിക്കുകയാണ് സ്വയം പ്രഖ്യാപിത സംരക്ഷകര്‍ ചെയ്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.സംഭാവനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് യു പി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ടുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ടിനു യാദവ്, അനുകല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര ട്രസ്റ്റ് മേധാവി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനില്‍ മിശ്രയും ഇന്ന് രാജിവെക്കുകയും ചെയ്തിരുന്നു.Content Highlights:Congress leader KC Venugopal demanded an independent investigation into the alleged corruption regarding Ram Mandir construction donations. He insisted that the probe must be led by a sitting Supreme Court judge to ensure transparency. The opposition is seeking accountability over the funds collected.