നഗരസഭയിൽ സമാധാനപരമായി ആണ് എൽഡിഎഫ് സമരം ചെയ്തത് എന്നാൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റായ രീതിയിലാണെന്ന് വി ജോയ്.മേയർ ഓഫീസ് ഫയലുകൾ നോക്കാനല്ല എത്തിയത്. വന്നത് ബിജെപി പ്രവർത്തകരെയും കൂട്ടിയായിരുന്നു. മേയർ അടക്കം ഉള്ളവർ എൽഡിഎഫ് പ്രവർത്തകരെ ആക്രമിച്ചതായി വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. മേയർക്കും ഡെപ്യൂട്ടി മേയർക്കും മാത്രമാണ് പരിക്കുപറ്റിയത് എന്നാണ് മാധ്യമങ്ങൾ പറയുന്നത്. അത് തെറ്റാണ്. എൽഡിഎഫ് കൗൺസിലർ സിന്ധുവിന് സാരമായ പരിക്കുപറ്റിയിട്ടുണ്ട്. തലയിലാണ് പരിക്കുപറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.also read; യുഡിഎഫിൽ മദ്യനയം ആവിഷ്ക്കരിക്കാൻ വലിയ പ്രയാസമാണ്, ഓരോരുത്തർക്കും ഓരോ നയമാണ്; വിഎം സുധീരനെ പരിഹസിച്ച് കെ ബാബുഎന്നാൽ ബിജെപി പ്രവർത്തകർക്ക് വലിയ പരിക്കുകൾ ഇല്ല. നാടകമായിരുന്നു ബിജെപി പ്രവർത്തകർ ഇന്നലെ കാണിച്ചത്. നടന്നു വന്നവർ കുറച്ചുസമയത്തിനകം രണ്ടുകാലും കെട്ടി നിലയിൽ ആശുപത്രിയിൽ കിടക്കുന്ന അവസ്ഥ വരെ ഉണ്ടായതായി വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. കാപ്പ കേസ് പ്രതി സുഗുതനെ പുറത്താക്കും വരെ സമരം തുടരുനാണ് തീരുമാനം. എൽഡിഎഫിന്റെ ആവശ്യപ്രകാരമാണ് തിങ്കൾ ആഴ്ച കൗൺസിൽ വിളിച്ചു ചേർത്തതെന്ന് വി ജോയ് പറ‍ഞ്ഞു.The post കോർപ്പറേഷനിലെ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റായ രീതിയിൽ, എൽഡിഎഫ് കൗൺസിലർക്ക് സാരമായ പരിക്കുപറ്റി; വി ജോയ് appeared first on Kairali News | Kairali News Live.