പച്ച ​ഗ്രൗണ്ടിലെ പിങ്ക് ബൂട്ട് യാദൃശ്ചികമല്ല; ഫുട്ബോൾ ലോകം അടക്കിവാഴുന്ന പിങ്ക് നിറത്തെപ്പറ്റിയറിയാം

Wait 5 sec.

ലോകം ‍മുഴുവൻ ഫുട്ബോളിൻ്റെ പിറകെ ഓടുകയാണ്. ലോകമെമ്പാടുമുള്ള ആരാധകർ ഫുട്ബോളിനേയും താരങ്ങളേയും നെഞ്ചേറ്റിയിരുക്കുകയാണ്. എന്നാൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവർ ശ്രദ്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യമാണ് ലോകകപ്പ് കളിക്കാരുടെ കാലിലെ പിങ്ക് നിറത്തിലുള്ള ബൂട്ട്. പച്ച പുതച്ച മൈതാനത്ത് ഒരേ നിറത്തിലുള്ള കാലുകൾ ഏവരുടേയും ശ്ര​ദ്ധ പിടിച്ചു പറ്റി. ഇത് ഏതെങ്കിലും ഒരു ബ്രാൻ്റിൻ്റേയോ ഒരു ടീമിൻ്റേയോ ബൂട്ടുകളുടെ പ്രത്യേകതയല്ല. പ്രധാനപ്പെട്ട മിക്ക ബ്രാൻ്റുകളുടേയും ടീമുകളുടേയും ബൂട്ടുകൾ ഇറങ്ങുന്നത് ഇതേ നിറത്തിൽ തന്നെയാണ്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ മൂന്ന് സ്പോർട്സ് ബ്രാൻഡുകളായ അഡിഡാസ്, നൈക്കി, പൂമ എന്നിവ സ്വതന്ത്രമായി രൂപകൽപ്പന ചെയ്ത ബൂട്ടുകൾക്ക് സമാനമായ പിങ്ക് നിറമാണ് തെരഞ്ഞെടുത്തത്.ഇത്തരം ബൂട്ടുകൾ നിർമിക്കുന്നതിനായി കുറഞ്ഞത് രണ്ട് വർഷമാണ് കമ്പനികൾ എടുക്കുന്ന സമയം. 2024-ഓടെ തുടങ്ങിയ രൂപകൽപ്പന പ്രക്രിയകളുടെ യാദൃച്ഛികമായ സാമ്യമാണ് ഇതിന് പിന്നിലെന്നാണ് കമ്പനികൾ പറയുന്നതെങ്കിലും അത് കേവലം യാദൃശ്ചികമായി സംഭവിച്ചതല്ല. ഇങ്ങനെയൊരു നിറം തെരഞ്ഞെടുക്കാൻ കാരണം അത് മൈതാനത്ത് പെട്ടന്ന് തന്നെ ശ്രദ്ധ ആകർഷിക്കുന്നതുകൊണ്ടാണെന്ന് പൂമയുടെ ടീംസ്പോർട് വൈസ് പ്രസിഡന്റ് ഡൊമിനിക് ഗാതിയർ പറഞ്ഞത്. കൂടാതെ ആത്മവിശ്വാസവും വ്യക്തിത്വവും പ്രകടിപ്പിക്കുന്ന നിറം കൂടിയാണ് പിങ്ക്. പൂമ 2014-ൽ പുറത്തിറക്കിയ ‘ട്രിക്സ്’ മോഡൽ ഷൂ വിൻ്റേയും നിറവം ഒന്ന് പിങ്കും നീലയുമായിരുന്നു.Also read: ‘മൂന്നിലധികം ഗോളുകൾക്ക് തോറ്റാൽ കൊല്ലും!’ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂര സംഭവംനൈക്കിയുടെ ഗ്ലോബൽ ഫുട്ബോൾ ഫുട്‌വെയർ ഡയറക്ടർ ഒഡിംഗ നിമാക്കോ പറയുന്നത്, ഹൈപ്പർ പിങ്ക് വേഗതയുടെയും ഊർജത്തിന്റെയും പ്രതീകമാണെന്നും കളിക്കാരന് ബൂട്ടിന്റെ നിറം കണ്ടാൽ തന്നെ ലക്ഷ്യം മനസ്സിലാകണം എന്നതുമാണ്. അഡിഡാസിന്റെ ഫുട്ബോൾ കാറ്റഗറി ഡയറക്ടർ നിക്കോളാസ് റോഷ് പറയുന്നത്, “പിങ്ക് നിറം ദൃശ്യത, ഊർജം, സ്വയം പ്രകടനം എന്നിവയുടെ സംഗമസ്ഥാനമാണ് എന്നുമാണ്. റോയിട്ടേഴ്‌സ് നടത്തിയ പഠനമനുസരിച്ച് ലോകകപ്പിലെ 48 ടീമുകളിലെ ആദ്യ ഇലവനിൽ 232 പേർ നൈക്കി ബൂട്ടുകളും 218 പേർ അഡിഡാസ് ബൂട്ടുകളും 44 പേർ പൂമ ബൂട്ടുകളും ധരിച്ചിരുന്നു. മറ്റെല്ലാ ബ്രാൻഡുകളും ചേർന്നാൽ വെറും 34 കളിക്കാർ മാത്രമാണ്. അതായത് ലോകകപ്പിലെ 94 ശതമാനം താരങ്ങളും ഈ മൂന്ന് പ്രമുഖ ബ്രാൻഡുകളുടെ ബൂട്ടുകളാണ് ഉപയോഗിക്കുന്നത്. ഇതാണ് ഇത്തവണ കളിക്കളത്തിൽ എല്ലാ കാലുകളും പിങ്ക് നിറത്തിൽ കാണാൻ ഇടയാക്കിയത്. എന്നാലും മെസ്സിയുൾപ്പെടെയുള്ള പ്രധാന താരങ്ങൾക്ക് അവർക്ക് വേണ്ടി പ്രത്യേകം നിർമിച്ച ബൂട്ടുകളാണ് അതിൻ്റെ നിരങ്ങളും വ്യത്യസ്താണ്.The post പച്ച ​ഗ്രൗണ്ടിലെ പിങ്ക് ബൂട്ട് യാദൃശ്ചികമല്ല; ഫുട്ബോൾ ലോകം അടക്കിവാഴുന്ന പിങ്ക് നിറത്തെപ്പറ്റിയറിയാം appeared first on Kairali News | Kairali News Live.