നാലുമണി പലഹാരങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കൊഴുക്കട്ട എന്ന് പറയുന്നത്. എന്നാൽ പലപ്പോഴും കൊഴുക്കട്ട തയ്യാറാക്കുമ്പോൾ അത് കടുപ്പമേറിയതായി പോകുന്നു എന്ന പരാതി ഉണ്ടാകാറുണ്ട്. ഏറെ നേരം സോഫ്റ്റ് ആയി ഇരിക്കുന്ന കൊഴുക്കട്ട എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.അവശ്യമായ ചേരുവകൾഅരിപ്പൊടി (അല്ലെങ്കിൽ പത്തിരിപ്പൊടി) – 2 കപ്പ് (ഏകദേശം 300 ഗ്രാം)ശർക്കര – 400 ഗ്രാംജീരകം, ഏലയ്ക്ക പൊടിച്ചത്നെയ്യ് – അര ടേബിൾ സ്പൂൺഉപ്പ് – ആവശ്യത്തിന്ALSO READ: തേനൂറും തേൻ മിഠായി ഉണ്ടാക്കിയാലോതയ്യാറാക്കുന്ന വിധംആദ്യമായി കൊഴുക്കട്ടയ്ക്കുള്ള ഫില്ലിംഗ് തയ്യാറാക്കണം. ഇതിനായി ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലേക്ക് ജീരകവും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച് ഫില്ലിംഗ് തയ്യാറാക്കി മാറ്റിവെക്കുക.അടുത്തതായി കൊഴുക്കട്ടയ്ക്കുള്ള മാവ് തയ്യാറാക്കാം. നന്നായി തിളച്ച വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ വെള്ളം അരിപ്പൊടിയിലേക്ക് കുറേശ്ശെയായി ഒഴിച്ച് ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. മാവ് കൈകൊണ്ട് തൊടാൻ പാകത്തിന് ചൂടാറുമ്പോൾ അര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് നന്നായി കുഴച്ചെടുക്കണം. മാവ് നല്ലപോലെ ചൂടോടെ തന്നെ കുഴയ്ക്കുന്നത് കൊഴുക്കട്ട കൂടുതൽ മൃദുവാകാൻ സഹായിക്കും.കുഴച്ചെടുത്ത മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് ഉള്ളംകൈയിൽ വെച്ച് പരത്തുക. ഇതിന്റെ നടുവിലായി തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കര മിശ്രിതം വെച്ച് വശങ്ങൾ ഒട്ടിച്ച് വീണ്ടും ഉരുളകളാക്കി മാറ്റുക. ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചതിനുശേഷം തയ്യാറാക്കിയ ഉരുളകൾ സ്റ്റീമറിൽ വെച്ച് 12 മുതൽ 15 മിനിറ്റ് വരെ മീഡിയം മുതൽ ഹൈ ഫ്ലെയിമിൽ വേവിച്ചെടുക്കുക.The post രുചിയൂറും സോഫ്റ്റ് കൊഴുക്കട്ട; തയ്യാറാക്കാൻ ഇതാ ഒരു എളുപ്പവഴി appeared first on Kairali News | Kairali News Live.