കോർപ്പറേഷനിലെ അറ്റന്റൻസ് അടക്കമുള്ള രേഖകൾ തിരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുള്ളതായി വി ശിവൻകുട്ടി. ഹാജർ ബുക്ക് തിരുത്തി കപ്പാ കേസ് പ്രതി സുഗതനെ സംരക്ഷിക്കാനാണ് ബിജെപി നീക്കമെന്നും അത് സംസ്ഥാന സർക്കാർ ഇടപെട്ട് അന്വേഷിക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.തിരുവനന്തപുരം നഗരസഭ കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടർന്ന് ഭരണ സ്തംഭനത്തിലാണ്. നഗരസഭ ഓരോ ദിവസവും തെറ്റിൽ നിന്ന് തെറ്റിലേക്ക് ആണ് പോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിൽ ആദ്യമായാണ് കാപ്പ കേസ് പ്രതി കൗൺസിലർ ആവുന്നത് വാഴോട്ടുകോണത്തെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിച്ചതെന്നും വി ശിവൻകുട്ടി പറഞ്ഞു.also read; കോർപ്പറേഷനിലെ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റായ രീതിയിൽ, എൽഡിഎഫ് കൗൺസിലർക്ക് സാരമായ പരിക്കുപറ്റി; വി ജോയ്രാജീവ് ചന്ദ്രശേഖർ ഭീഷണിയുടെ സ്വരം അവസാനിപ്പിക്കണം. രാഷ്ട്രീയപ്രശ്നങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടണം. ഇന്നലെ ഉണ്ടായ പ്രശ്നത്തിന് മുഴുവൻ കാരണക്കാരൻ മേയർ ആണ്. കലാപം ഉണ്ടാക്കി സുഗുതനെ രക്ഷിക്കാൻ ആണ് മേയർ ഉദ്ദേശിക്കുന്നതെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.The post ‘ഹാജർ ബുക്ക് തിരുത്തി കാപ്പാ കേസ് പ്രതി സുഗതനെ സംരക്ഷിക്കാനാണ് ബിജെപി നീക്കം’: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.