സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് കടുക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.കിഴക്കൻ പ്രവിശ്യയിൽ കടുത്ത ചൂട് തുടരുമെന്നും, ഇതിന്റെ സ്വാധീനം വടക്കൻ അതിർത്തി മേഖലകളിലേക്കും ഖസീമിലേക്കും വ്യാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.മക്ക, മദീന, തബൂക്ക്, അൽ-ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറച്ചേക്കാം.രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളത് ദമ്മാമിലാണ്, 47 ഡിഗ്രി. ബുറൈദ -46 ഡിഗ്രി, റിയാദ്, മദീന, അറാർ എന്നിവിടങ്ങളിൽ 45 ഡിഗ്രി, മക്ക, ഹായിൽ-42 ഡിഗ്രി, തബൂക്, നജ്‌റാൻ-40 ഡിഗ്രി, ജിസാൻ-37 ഡിഗ്രി എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ താപനില.ജിസാൻ, അസീർ, അൽ-ബാഹ എന്നിവിടങ്ങളിലും മക്കയുടെ തെക്കൻ മലയോര മേഖലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.The post സൗദിയിൽ കടുത്ത ചൂട് തുടരുന്നു; കിഴക്കൻ പ്രവിശ്യയിൽ 47 ഡിഗ്രി, ചില പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യത appeared first on Arabian Malayali.