മഴ വില്ലനായി; ലോകകപ്പിലെ ഇറാഖ്- ഫ്രാൻസ് പോരാട്ടം താൽക്കാലികമായി നിർത്തിവച്ചു

Wait 5 sec.

മോശം കാലാവസ്ഥയെ തുടർന്ന് ഫിഫ ലോകകപ്പ് 2026 ലെ ഐ ഗ്രൂപ്പിലെ ഇറാഖും മുൻ ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള പോരാട്ടം ആദ്യ പകുതിക്ക് ശേഷം നിർത്തിവച്ചു. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ആദ്യപകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് ലീഡ് ചെയ്യുന്നു.സൂപ്പർതാരവും നായകനുമായ കിലിയൻ എംബപ്പേയെ കുന്തമുനയായി നിർത്തിയുള്ള 4-2-3-1 ഫോർമേഷനായിൽ ഫ്രാൻസ് ഇറങ്ങിയപ്പോൾ 4-5-1 എന്ന വിന്യാസമാണ് ഇറാഖികൾ സ്വീകരിച്ചത്. ആദ്യ മത്സരത്തിൽ സെനഗളിനെ തകർത്ത ഫ്രാൻസ് നിർത്തിയിടത്ത് നിന്ന് തന്നെ തുടങ്ങിയപ്പോൾ നോർവേയോട് തോൽവി വഴങ്ങിയ ഇറാക്ക് കരുതിയാണ് കളിച്ചത്.Also Read:ചരിത്രം തിരുത്തി മെസ്സി; ലോകകപ്പിൽ ഓസ്ട്രിയക്കെതിരെ അർജന്റീന ഒരു ഗോളിന് മുന്നിൽകളിയുടെ പതിന്നാലാം മിനുട്ടിൽ കളിയിലെ ഇതുവരെയുള്ള ഏക ഗോൾ പിറന്നു. ഇറാഖി പെനാൽറ്റി ബോക്സിന്റെ വലതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ തൊടുത്ത മഴവിൽ ഷോട്ട് ഇറാഖി വല കുലുക്കി. ലോകകപ്പിലെ താരത്തിന്റെ പതിനഞ്ചാം ഗോളാണിത്.FIFA World Cup 2026: Iraq-France group clash suspended following heavy rainsThe post മഴ വില്ലനായി; ലോകകപ്പിലെ ഇറാഖ്- ഫ്രാൻസ് പോരാട്ടം താൽക്കാലികമായി നിർത്തിവച്ചു appeared first on Kairali News | Kairali News Live.