കൊല്ലത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Wait 5 sec.

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി അപകടം. സ്കൂളിലേക്ക് പോകാൻ ബസ് കാത്ത് നിന്ന കുട്ടികൾ ഉള്‍പ്പെടെയുള്ളവർക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിച്ചു.12 പേരാണ് അപകട സമയത്ത് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ഏ‍ഴുപേരാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവർ ഓടിമാറി. അതേസമയം പരുക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. കുട്ടിയെ കൊട്ടാരക്കരയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.മണ്ണ് കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയും ബസ് സ്റ്റോപ്പിലുണ്ടായിരുന്നവർ ലോറിക്കടിയിൽ പെടുകയും ആയിരുന്നു.UPDATING…The post കൊല്ലത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.