പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എംബ്ലം നിബന്ധനയെ അനുകൂലിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും അതിന്റെ പേരിൽ കേന്ദ്രം നൽകേണ്ട പണം തടയേണ്ട കാര്യമില്ലെന്നും ഷാജി പറഞ്ഞു.മുൻപ് കോൺഗ്രസ് ഭരണകാലത്ത് ഇന്ദിരാവാസ് യോജന പോലുള്ള പദ്ധതികളിലും സമാനമായ രീതികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഇപ്പോഴും വരുന്നുണ്ട് എന്ന് കരുതി അതിനെ തടുക്കേണ്ട കാര്യമില്ല. കേന്ദ്ര സർക്കാരുമായി അൺഹെൽത്തി ആയിട്ടുള്ള ഒരു ഡിബേറ്റിലേക്ക് പോകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ: മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം സെൽഫ് ഗോളായി മാറി: വിഎൻ വാസവൻസംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ഫെഡറൽ സംവിധാനത്തെയും കേന്ദ്രത്തിന് അടിയറവ് വെക്കുന്ന നിലപാടാണ് ഷാജി സ്വീകരിക്കുന്നതെന്നാണ് പ്രധാന വിമർശനം. സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് വഴങ്ങിക്കൊടുക്കുന്ന ഇത്തരം നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് പലരും അഭിപ്രായപ്പെട്ടു.കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്നതാണ് കേന്ദ്ര നിർദ്ദേശം. ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ മറുപടി നൽകിയത്.The post ‘വീടുകളിൽ മോദിയുടെ പടം വെയ്ക്കുന്നതിൽ ഒരു കുഴപ്പവുമില്ല, കേന്ദ്രവുമായി അൺ ഹെൽത്തി ഡിബേറ്റിന് ഞങ്ങളില്ല’; മന്ത്രി കെ എം ഷാജി appeared first on Kairali News | Kairali News Live.