വകുപ്പിൽ നിന്നും ഒരു കോടിയോളം രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

Wait 5 sec.

കേന്ദ്രകൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ​ഗുരുതര ആരോപണം. സ്വന്തം വകുപ്പിൽ നിന്നും ഒരു കോടിയോളം രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാണിജ്യ കൃഷിക്കായുള്ള പദ്ധതിക്കായി 99,60,000 രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്.വെള്ളരി കൃഷിക്കായാണ് ഈ തുക കൈപ്പറ്റിയത്. രാജസ്ഥാനിലെ ദീദ്വാന കുച്ചമാൻ ജില്ലയിലെ പർബത്സറിൽ ആണ് മന്ത്രിയുടെ കൃഷി ഫാം. മന്ത്രി എക്സ്-ഒഫീഷ്യോ വൈസ് പ്രസിഡന്റായ ബോർഡാണ് സബ്സിഡിക്ക് അംഗീകാരം നൽകിയത്.The post വകുപ്പിൽ നിന്നും ഒരു കോടിയോളം രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം appeared first on Kairali News | Kairali News Live.