മുറിവുകളിൽ ആന്റിസെപ്റ്റിക് ലിക്വിഡ് ഒഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചെയ്യുന്നത് വലിയ തെറ്റ്

Wait 5 sec.

ചെറിയൊരു മുറിവോ പോറലോ ഉണ്ടായാൽ ഉടൻ തന്നെ ആന്റിസെപ്റ്റിക് ലിക്വിഡുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. മുറിവ് പെട്ടെന്ന് ഉണങ്ങാനും അണുവിമുക്തമാക്കാനും വേണ്ടിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഈ ചെയ്തിയിലെ വലിയൊരു ദോഷം പലർക്കും അറിയില്ല. എമർജൻസി റെസ്‌പോൺസ് വിദഗ്ധയും ട്രെയിനറുമായ രുചി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് മെഡിക്കൽ അടിയന്തിര ഘട്ടങ്ങളിൽ നമ്മൾ വരുത്തുന്ന ഈ വലിയ അബദ്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ആന്റിസെപ്റ്റിക് ലിക്വിഡുകൾ എടുത്ത് നേരിട്ട് മുറിവിൽ പുരട്ടുമ്പോൾ മുറിവ് ഉണങ്ങുന്നത് സാവധാനത്തിലാക്കുംആന്റിസെപ്റ്റിക് ലിക്വിഡുകളിലെ പ്രധാന ഘടകമാണ് ക്ലോറോക്സൈലിനോൾ. ഇത് ഉയർന്ന സാന്ദ്രതയിൽ ഉപയോ​ഗിക്കുന്നത് ചർമ്മത്തിന് ഹാനികരമാണ്. ഇതിന് നല്ല ബാക്ടീരിയ ഏത്, ചീത്ത ബാക്ടീരിയ ഏത് എന്ന് തിരിച്ചറിയാൻ കഴിയില്ല എന്നും അതുകൊണ്ട് തന്നെ മുറിവിലുള്ള ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം, ചർമ്മം സുഖപ്പെടാൻ സഹായിക്കുന്ന ആരോഗ്യമുള്ള കോശങ്ങളെയും ഇത് നശിപ്പിക്കുന്നു എന്നും രുചി വീഡിയോയിൽ പറയുന്നു.ALSO READ: ദാനധർമ്മമല്ല, അന്തസ്സോടെയുള്ള വീട്; ലോഗോ രാഷ്ട്രീയത്തിന് വഴങ്ങാത്ത എൽ.ഡി.എഫ്, കെ എം ഷാജിയുടേത് കീഴടങ്ങൽ നയംഇതിൽ ശരിയായ രീതിയിൽ വെള്ളം ചേർത്ത് നേർപ്പിച്ച് വേണം ഉപയോ​ഗിക്കാൻ. 1:20 എന്ന അനുപാതത്തിൽ (ഒരു പങ്ക് ആന്റിസെപ്റ്റിക് ലിക്വിഡിന് 20 പങ്ക് വെള്ളം) വേണം ഇത് നേർപ്പിക്കാൻ.ചെറിയ മുറിവുകളും പോറലുകളും വൃത്തിയാക്കാൻ ആന്റിസെപ്റ്റിക് ലിക്വിഡുകൾ നല്ലതാണെങ്കിലും, അവയുടെ കുപ്പിയിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം എന്നാണ് ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഇൻറ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റായ ഡോ.ബൃന്ദ എം.എസ്. പറയുന്നത്.കൈകൾ സോപ്പിട്ട് നന്നായി കഴുകിയ ശേഷം മുറിവുണ്ടായ ഭാഗം വൃത്തിയുള്ള വെള്ളം ഉപയോഗിച്ച് കഴുകി അഴുക്കുകൾ മാറ്റുക. ഇനി നിർദേശിച്ച അളവിൽ നേർപ്പിച്ച ആന്റിസെപ്റ്റിക് പുരട്ടുക. ആഴത്തിലുള്ള മുറിവുകൾ, കടുത്ത പൊള്ളലുകൾ എന്നിവയിലോ ചർമ്മത്തിന്റെ വലിയൊരു ഭാഗത്തോ ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിസെപ്റ്റിക് ഉപയോഗിക്കരുത്.പെട്ടെന്ന് മുറിവ് ഉണങ്ങാൻ വേണ്ടി വീണ്ടും വീണ്ടും ആന്റിസെപ്റ്റിക് ഉപയോഗിക്കുന്നത് ചർമ്മത്തിൽ ചുവപ്പ് നിറത്തിനും വരളിച്ചയ്ക്കും വഴിവെയ്ക്കും. ആഴത്തിലുള്ള മുറിവുകളിലേക്ക് ഇത് നേരിട്ട് ഒഴിക്കുന്നത് ചർമ്മ കോശങ്ങൾ നശിക്കാൻ കാരണമാകും.രണ്ട് വ്യത്യസ്ത ബ്രാൻഡുകളുടെ ആന്റിസെപ്റ്റിക് ലിക്വിഡുകൾ പരസ്പരം കലർത്തി ഉപയോഗിക്കരുത്. ഇത് ചർമ്മത്തിൽ അലർജിക്ക് കാരണമായേക്കാം. കാലാവധി കഴിഞ്ഞ ലിക്വിഡുകൾ ഉപയോഗിക്കരുത്. മുറിവിലുള്ള അഴുക്കും പൊടിയും വെള്ളം ഉപയോഗിച്ച് കഴുകിക്കളയുന്നതിന് പകരമായി ആന്റിസെപ്റ്റിക് മാത്രം ഒഴിക്കുന്നത് ശരിയല്ല. ആന്റിസെപ്റ്റിക് പുരട്ടിയ ഉടൻ തന്നെ മുറിവ് കെട്ടിവെക്കരുത്. അത് അൽപം ഉണങ്ങാൻ അനുവദിക്കണമെന്നും ഡോ.ബൃന്ദ പറയുന്നു.The post മുറിവുകളിൽ ആന്റിസെപ്റ്റിക് ലിക്വിഡ് ഒഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചെയ്യുന്നത് വലിയ തെറ്റ് appeared first on Kairali News | Kairali News Live.