രാജ്യത്തെ വിലകയറ്റത്തിൽ കേന്ദ്രം ഇടപെടണമെന്ന് ജനാധിപത്യ മഹിള അസോസിയൻ ദേശീയ പ്രസിഡൻ്റ് പി.കെ ശ്രിമതി ടീച്ചർ.കേന്ദ്രം മുതലാളിമാർക്ക് വേണ്ടി നിലകൊള്ളുന്നതായും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സർക്കാർ ഒരേ പോലെ കേരളത്തെ ദ്രോഹിക്കുകയാണെന്നും പികെ ശ്രീമതി ടീച്ചർ പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചർ.രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നടപടിയിൽ പ്രതിഷ്ധിച്ചാണ് ജനാധിപത്യ മഹിള അസോസിയേഷൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫിസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. എഐഡിഡബ്ല്യുഎ അഖിലേന്ത്യാ പ്രസിഡൻ്റ് പി.കെ ശ്രീമതി ടിച്ചർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. പാചകവാതകം മുതൽ മണ്ണണ്ണവരെ എല്ലാത്തിനും വിലവർദ്ധിപ്പിച്ച് ജനങ്ങളെ കേന്ദ്രം ദ്രോഹിക്കുകയാണെന്നും യുദ്ധത്തിൻ്റെ പേര് പറഞ്ഞ് വർധപ്പിച്ച വില കുറക്കണമെന്നും പി.കെ ശ്രീമതി ആവശ്യപ്പെട്ടു.Also Read: ‘വള്ളംകളി അവധി’ മറുപടിക്ക് ശേഷം മുഖ്യമന്ത്രി സംസാരിച്ചത് എന്നോട്’; ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടികേന്ദ്രം ദ്രോഹിക്കുന്നത് പോലെ യുഡിഎഫ് സർക്കാർ കേരളത്തെയും ദ്രോഹിക്കുകയാണെന്നും വീരും കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് മുതലാളിമാരെ സഹായിക്കനാണെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.The post രാജ്യത്തെ വിലകയറ്റത്തിൽ കേന്ദ്രം ഇടപെടണം: പി.കെ ശ്രിമതി ടീച്ചർ appeared first on Kairali News | Kairali News Live.