തൃശൂരിലെ കോൺഗ്രസിൽ ചേരിപ്പോര് കനക്കുകയാണ്. തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിനെതിരെ കോഴ ആരോപണവുമായി മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കയാണ്. മണ്ഡലം പ്രസിഡൻ്റ് നിയമനത്തിൽ ലക്ഷങ്ങൾ വാങ്ങിയതായാണ് ആരോപണം.ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് ഹസൻ വില്ലനെ മറ്റത്തൂർ മണ്ഡലം പ്രസിഡൻ്റാക്കിയത് ലക്ഷങ്ങൾ വാങ്ങിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ജില്ലയിലെ കോൺഗ്രസിൻ്റ നാശത്തിന് കാരണം ജോസഫ് ടാജറ്റ് ആണെന്നും ഇവർ പറഞ്ഞു. പാർട്ടിയുമായി ഇപ്പോൾ ബന്ധമില്ലാത്ത ഹസൻ വില്ലനെയാണ് മണ്ഡലം പ്രസിഡൻ്റാക്കിയതെന്നും പ്രധാന ആരോപണങ്ങളിൽ ഒന്നാണ്.also read; എ.എ റഹീമിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചു; പേരാമ്പ്രയിലെ കോൺഗ്രസ് നേതാവിനെതിരെ കേസ്കുറച്ചു ദിവസങ്ങളായി ഡിസിസി പ്രസിഡന്റിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. 20 വർഷമായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ് ഹസൻ വില്ലൻ. ഇയാളെ മണ്ഡലം പ്രസിഡന്റാക്കിയതിൽ പ്രവർത്തകർ അതൃപ്തി പരസ്യമാക്കിയിരുന്നു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഡീലുണ്ടാക്കിയാണ് മറ്റത്തൂർ ഗ്രാമപ‍ഞ്ചായത്തിൽ കോൺഗ്രസ് വിജയിച്ചത്. ഈ ഡീൽ പുറത്തുവന്നതോടെ മറ്റത്തൂരിലെ കോൺഗ്രസ് ചർച്ചാ വിഷയമായിരുന്നു. തൃശൂരിലെ കോൺഗ്രസിന്റെ അന്തകനാണ് ജോസഫ് ടാജറ്റെന്ന് മുമ്പും ആരോപണം ഉയർന്നിരുന്നു.The post ഹസൻ വില്ലനെ മറ്റത്തൂർ മണ്ഡലം പ്രസിഡൻ്റാക്കിയത് ലക്ഷങ്ങൾ വാങ്ങി; തൃശൂർ ഡിസിസി പ്രസിഡൻ്റിനെതിരെ കോഴ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ appeared first on Kairali News | Kairali News Live.