ലണ്ടനിൽ അദാനി ഗ്രീൻ എനർജി ഡയലോഗ്; വേഗത്തിലുള്ള വൈദ്യുതീകരണത്തിനായി സാഗർ അദാനിയുടെ ആഹ്വാനം

Wait 5 sec.

ലണ്ടൻ ക്ലൈമറ്റ് ആക്ഷൻ വീക്കിന്റെ ഭാഗമായി ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ സംഘടിപ്പിച്ച പ്രഥമ ‘അദാനി ഗ്രീൻ എനർജി ഡയലോഗിൽ’ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി സംസാരിച്ചു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും വൈദ്യുതീകരണ നടപടികൾ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.പുനരുപയോഗ ഊർജ്ജത്തെ സ്റ്റോറേജ് സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നത് വഴി എല്ലാ സമയത്തും വിശ്വസനീയവും താങ്ങാനാവുന്നതുമായ ശുദ്ധമായ വൈദ്യുതി ലഭ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഊർജ്ജ സുരക്ഷയും സുസ്ഥിരതയും നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ്, പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ എന്നിവ പോലുള്ള സാങ്കേതികവിദ്യകൾ നിർണ്ണായകമാണെന്ന് സാഗർ അദാനി ചൂണ്ടിക്കാട്ടി. 2030-ഓടെ 50 GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് അദാനി ഗ്രീൻ എനർജി മുന്നേറുകയാണ്. ഗുജറാത്തിലെ ഖവ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എനർജി ട്രാൻസിഷൻ കമ്മീഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ ചർച്ചയിൽ ആഗോള നയരൂപീകരണ വിദഗ്ധർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തുALSO READ: വകുപ്പിൽ നിന്നും ഒരു കോടിയോളം രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണംലോർഡ് അഡയർ ടർണർ, നൈജൽ ടോപ്പിംഗ് തുടങ്ങിയ പ്രമുഖർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഹരിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആഗോളതാപനം നിയന്ത്രിക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട മാർഗം ‘ക്ലീൻ ഇലക്ട്രിഫിക്കേഷൻ’ ആണെന്ന് ലോർഡ് ടർണർ അഭിപ്രായപ്പെട്ടു. ഗതാഗതം, കെട്ടിടങ്ങളിലെ ഹീറ്റിംഗ് തുടങ്ങിയ മേഖലകളിൽ വൈദ്യുതീകരണം ഇതിനോടകം ലാഭകരമാണെന്നും അദ്ദേഹം പറഞ്ഞു.ഊർജ്ജ പരിവർത്തനത്തിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കുമായി അദാനി ഗ്രൂപ്പ് 100 ബില്യൺ ഡോളറിലധികം നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ പ്രവർത്തിക്കുന്ന ‘എനർജി റെവല്യൂഷൻ: ദി അദാനി ഗ്രീൻ എനർജി ഗാലറി’ സന്ദർശിച്ചുകൊണ്ടാണ് ചർച്ചകൾ അവസാനിച്ചത്. 2024 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഈ ഗാലറി ഇതിനോടകം പത്ത് ലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആണവോർജ്ജം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും അടുത്തിടെ അറിയിച്ചിരുന്നു.The post ലണ്ടനിൽ അദാനി ഗ്രീൻ എനർജി ഡയലോഗ്; വേഗത്തിലുള്ള വൈദ്യുതീകരണത്തിനായി സാഗർ അദാനിയുടെ ആഹ്വാനം appeared first on Kairali News | Kairali News Live.