പത്തനംതിട്ട ഡിസിസി പ്രസിഡൻ്റിനെതിരെ വിമർശനവുമായി കെയു ജനീഷ് കുമാർ എംഎൽഎ. ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ഗവിയിൽ മരിച്ച അങ്കണവാടി ജീവനക്കാരിയുടെ വീട്ടിലെത്തി രാഷ്‌ട്രീയം കളിക്കുന്നതായി ജനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.മന്ത്രി ബിന്ദു കൃഷ്ണയോട് ഒപ്പം ഡിസിസി പ്രസിഡൻ്റ് എത്തിയപ്പോൾ നടത്തിയ പരാമർശത്തിനെതിരെയാണ് എഫ്ബി പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്. സംഭവ ദിവസം എംഎൽഎ എവിടെയായിരുന്നുവെന്ന ഡിസിസി ചോദ്യത്തിനെതിരെയാണ് എംഎൽഎയുടെ പ്രതികരണം. മേനകയുടെ മകൻ്റെ പഠന ചിലവ് എംഎൽഎ സ്വന്തം നിലയിൽ ഏറ്റെടുത്തിരുന്നതായും സർക്കാരിൽ നിന്നുള്ള അടിയന്തര സാമ്പത്തിക സഹായവും എംഎൽഎ ഉറപ്പുവരുത്തിയിരുന്നതായി കെയു ജനീഷ് കുമാർ കുറിച്ചു.also read; മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം സെൽഫ് ഗോളായി മാറി: വിഎൻ വാസവൻഎഫ്ബി പോസ്റ്റിന്റെ പൂർണരൂപം;ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരി മേനകയുടെ വീട് സന്ദർശിക്കാൻ ഷാളുമായി എത്തിയ DCC പ്രസിഡന്റിന്റെ പ്രസ്താവന കണ്ടു. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞ് മന്ത്രി സംഘത്തോടൊപ്പം അവിടെ എത്തി ‘എം എൽ എ എന്ത് ചെയ്തു’ എന്ന് ചോദിച്ച് രാഷ്ട്രീയം ചികയാൻ ഇറങ്ങിയ അങ്ങയുടെ മനസ് കടുപ്പം തന്നെയാണ്.മേനകയുടെ കുടുംബത്തിന് കെ.എസ്.എഫ്.ഡി.സി 5 ലക്ഷം രൂപയും, പെരിയാർ ടൈഗർ റിസർവ് 5 ലക്ഷം രൂപയും, ജില്ലാ കളക്ടറുടെ അടിയന്തര സഹായമായി 1 ലക്ഷം രൂപയും അന്ന് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം, MLA എന്ന നിലയിൽ മേനകയുടെ കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്നും അവിടെ കൂടിയ യോഗത്തിൽ തന്നെ തീരുമാനമായി. അന്നവിടെ കൂടിയ ജനങ്ങളുടെ മുന്നിൽ അത് പ്രഖ്യാപിക്കുകയും ചെയ്തു. ആ കാര്യം ഗവിയിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതുമാണ്.ഈ വിഷയത്തിൽ മാത്രമല്ല, ജനപ്രതിനിധി അല്ലാത്ത കാലത്തും ഗവിയിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരാളാണ് ഞാൻ. ഒരു നാട് ദുഃഖത്തിൽ നിൽക്കുന്ന സമയത്ത് പോലും അതിൽ നിന്ന് രാഷ്ട്രീയ ലാഭം തേടാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്രയും ക്രൂരമായ ഒരു കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞ് ആ നാട്ടിലേക്ക് കാടും മലയും കടന്ന് വന്നത് ആശ്വാസം നൽകാനല്ല, രാഷ്ട്രീയം ചികയാനാണ് അങ്ങെത്തിയതെങ്കിൽ, അത് ആ കുടുംബത്തോടും ഗവിയിലെ ജനങ്ങളോടും കാണിക്കുന്ന നീതിയല്ല. വേണ്ടത് മനുഷ്യത്വമാണ്.The post ‘എംഎൽഎ എന്ത് ചെയ്തു എന്ന് ചോദിച്ച് രാഷ്ട്രീയം ചികയാൻ ഇറങ്ങിയ അങ്ങയുടെ മനസ് കടുപ്പം തന്നെ’: പത്തനംതിട്ട ഡിസിസി പ്രസിഡൻ്റിനെതിരെ കെയു ജനീഷ് കുമാർ appeared first on Kairali News | Kairali News Live.