കുട്ടികളെ ‘ഉത്തരവാദിത്വകുടി’ പഠിപ്പിക്കരുത്, അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാണ്, ചീഫ് ഏജന്റാകരുത്’: രൂക്ഷവിമർശനവുമായി കെസിബിസി

Wait 5 sec.

സർക്കാർ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനെതിരെ കെസിബിസി. അപു ജോൺ ജോസഫ് ഉത്തരവാദിത്വകുടിയുടെ മധ്യസ്ഥനാകരുതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി.മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയല്ല കുട്ടികളെ ‘ഉത്തരവാദിത്വകുടി’ പഠിപ്പിക്കുകയാണ് വേണ്ടതെന്ന അപു ജോണ്‍ ജോസഫിന്റെ പ്രതികരണം വിചിത്രമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള വ്യക്തമാക്കി.also read; ‘എംഎൽഎ എന്ത് ചെയ്തു എന്ന് ചോദിച്ച് രാഷ്ട്രീയം ചികയാൻ ഇറങ്ങിയ അങ്ങയുടെ മനസ് കടുപ്പം തന്നെ’: പത്തനംതിട്ട ഡിസിസി പ്രസിഡൻ്റിനെതിരെ കെയു ജനീഷ് കുമാർയഥേഷ്ടം മദ്യം വ്യാപകമായതിന് ശേഷം ഉത്തരവാദിത്വകുടിയും ബോധവല്‍ക്കരണവും മലയാളനാട്ടില്‍ വിലപ്പോവില്ല. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാണ്, ‘ചീഫ് ഏജന്റാകരുത്’എന്ന് രൂക്ഷവിമർശനം.പ്രതികരണത്തിൽ എന്തോ ഒളിച്ചുകളി ‌മണക്കുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുകയല്ല വേണ്ടത്. വീര്യം കൂടിയ മദ്യത്തിന്റെ വീര്യം കുറച്ചും നികുതി കൂട്ടിയും യു.ഡി.എഫ് മാനിഫെസ്റ്റോയോട് കൂറുപുലര്‍ത്തണം. മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താൻ സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രമിക്കണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പറ‍ഞ്ഞു.The post കുട്ടികളെ ‘ഉത്തരവാദിത്വകുടി’ പഠിപ്പിക്കരുത്, അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാണ്, ചീഫ് ഏജന്റാകരുത്’: രൂക്ഷവിമർശനവുമായി കെസിബിസി appeared first on Kairali News | Kairali News Live.