ഇത്തിഹാദ് റെയിൽ; അബൂദബി നഗരത്തിൽ നിന്നും ശാബിയ സ്റ്റേഷനിലേക്ക് ജൂൺ 30 മുതൽ ബസ് സർവീസ് 

Wait 5 sec.

അബൂദബി| അബൂദബി നഗരത്തിൽ നിന്നും ശാബിയ റെയിൽ വേ സ്റ്റേഷനിലേക്ക് ജൂൺ 30 മുതൽ ബസ് സർവീസ് ആരംഭിക്കും. എം ആർ1, എം ആർ 2 എന്നീ പേരുകളിലുള്ള പുതിയ സർവീസുകൾ  ജൂൺ 30 മുതൽ നിരത്തിലിറങ്ങും. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഇത്തിഹാദ്  റെയിൽവേ സ്റ്റേഷനെ അബൂദബി നഗരത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ടുകൾ.തലസ്ഥാന നഗരിയിലെ പൊതുഗതാഗത ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്‌ അബൂദബി മൊബിലിറ്റി (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ) പുതിയ രണ്ട് ബസ് സർവീസുകൾ കൂടി പ്രഖ്യാപിച്ചത്. റെയിൽവേ വഴി എത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും നഗരത്തിലേക്ക് സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരുവശങ്ങളിലേക്കും കൃത്യമായ സമയക്രമത്തിലാണ് ബസുകൾ സർവീസ് നടത്തുക.എം ആർ  1 ( റെയിൽവേ സ്റ്റേഷൻ – അബുദാബി ബസ് സ്റ്റേഷൻ)മുഹമ്മദ് ബിൻ സായിദ് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അബൂദബി മെയിൻ ബസ് സ്റ്റേഷൻ വരെയാണ് എം ആർ  1 ( റെയിൽവേ സ്റ്റേഷൻ – അബൂദബി ബസ് സ്റ്റേഷൻ) സർവീസ്. മെഡിക്ലിനിക്, മുഷ്‌രിഫ് മോൾ, അൽ ജസീറ സ്പോർട്സ് ക്ലബ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് ബസ് കടന്നുപോകുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് (ഡയറക്ഷൻ 1): രാവിലെ 8:00, 8:10, ഉച്ചയ്ക്ക് 13:13, 13:31, രാത്രി 19:42, 19:50 എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും. അബൂദബി ബസ് സ്റ്റേഷനിൽ നിന്ന് (ഡയറക്ഷൻ 2): രാവിലെ 6:58, 7:08, ഉച്ചയ്ക്ക് 12:17, 12:35, വൈകുന്നേരം 17:19, 17:29 എന്നീ സമയങ്ങളിലാണ് മടക്ക സർവീസ്.സർവീസ് എം ആർ 2 ( റെയിൽവേ സ്റ്റേഷൻ – അൽ സാഹിയ ബസ് സ്റ്റേഷൻ)മുഹമ്മദ് ബിൻ സായിദ് സിറ്റി റെയിൽവേ സ്റ്റേഷനെ അൽ സാഹിയ ബസ് സ്റ്റേഷനുമായാണ് ഈ റൂട്ട് ബന്ധിപ്പിക്കുന്നത്. മസ്യാദ് മോൾ ബസ് ഇന്റർചേഞ്ച്, സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (അഡ്‌നോക്), ഹംദാൻ സ്ട്രീറ്റ്/ഹസ്സ ബിൻ സായിദ് മോസ്ക് എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.റെയിൽവേ സ്റ്റേഷനിൽ നിന്ന് (ഡയറക്ഷൻ 1):  രാവിലെ 8:02, 8:12, ഉച്ചയ്ക്ക് 13:16, 13:34, രാത്രി 19:45, 19:55 എന്നീ സമയങ്ങളിൽ സർവീസ് ലഭ്യമാകും. അൽ സാഹിയയിൽ നിന്ന് (ഡയറക്ഷൻ 2): രാവിലെ 7:00, 7:10, ഉച്ചയ്ക്ക് 12:20, 12:38, വൈകുന്നേരം 17:22, 17:30 എന്നീ സമയങ്ങളിൽ ബസുകൾ തിരികെ സർവീസ് നടത്തും.യാത്രക്കാർക്ക് റൂട്ടുകളെയും സമയക്രമത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 800850 എന്ന ടോൾ ഫ്രീ നമ്പറിലോ admobility.gov.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.Content Highlights:Abu Dhabi Mobility announced two new bus services, MR1 and MR2, starting June 30. The routes connect the Etihad railway station in Mohammed Bin Zayed City to main city hubs like Abu Dhabi Bus Station and Al智慧 Al Sahia. These services aim to provide seamless transit options for rail passengers and residents.