തിരുവനന്തപുരം| ആറ്റുകാലില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. വര്‍ക്കല സ്വദേശിനി ആരതി(26)യെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വിവാഹസമയത്ത് നല്‍കിയ 50 പവന്‍ സ്വര്‍ണം അതുല്‍ പല ഘട്ടങ്ങളിലായി പണയം വെച്ചതും പണം ആവശ്യപ്പെട്ടുള്ള പീഡനവും കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമായി.Also Readഹണിമൂണ്‍ യാത്രക്കിടെ മലപ്പുറത്തെ യുവാവ് ശ്രീലങ്കയില്‍ മരിച്ചുകൂടാതെ, അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. ഇന്നലെ രാത്രി അതുലും ആരതിയും വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ അതുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.Content Highlights:A 26-year-old woman named Aarathi from Varkala committed suicide in a rented house in Attukal. Her family alleged that severe physical harassment and dowry torture by her husband Atul led to the suicide. Atul had reportedly mortgaged her wedding gold and assaulted her prior to the incident.