മദ്യനികുതി ഇളവ്; ബില്ല് പാസാക്കിയ ശേഷം ചർച്ചയ്ക്ക് എന്ത് പ്രസക്തിയെന്ന് കെ.എൻ ബാലഗോപാൽ

Wait 5 sec.

വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ചുള്ള ഫയൽ നീക്കം തുടങ്ങി വെച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും ഈ സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് പറയുന്നതെന്നും കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രി വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിൽ ചർച്ച ചെയ്തേ നടപ്പിലാക്കൂ എന്നാണ് എക്സൈസ് മന്ത്രി അടക്കമുള്ളവർ പറയുന്നതെന്നും ബില്ല് പാസാക്കിയ ശേഷം ചർച്ചയ്ക്ക് എന്ത് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു. ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ല് പോലെയാണെന്നും കുൾഡ്രിങ്സ് പോലെ സോഷ്യൽ ഡ്രിങ്കിങ്ങിലേക്ക് പോകുമെന്നും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.Also Read: കെഎസ്ആർടിസി ഓർഡിനറി ബസ് സൗജന്യ യാത്ര; വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കുംഇപ്പോൾ വാദി പ്രതിയായ അവസ്ഥയാണെന്നും പറയുന്നത് ഒന്ന് മനസിൽ മറ്റൊന്നെന്നും ബാല​ഗോപാൽ പറഞ്ഞു.സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.The post മദ്യനികുതി ഇളവ്; ബില്ല് പാസാക്കിയ ശേഷം ചർച്ചയ്ക്ക് എന്ത് പ്രസക്തിയെന്ന് കെ.എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.