താമരശ്ശേരി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ വയനാട് വനത്തിൽ കാണാതായതായി പരാതി. വയനാട്ടിലെ മേപ്പാടിക്ക് സമീപം വടുവൻ ചാലിലെ വനപ്രദേശത്താണ് ആൺകുട്ടിയെയും പെൺകുട്ടിയെയും കാണാതായത്.സംഭവത്തിൽ ഇവരുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് അതിർത്തിയായ ചേരംമ്പാടിക്കു സമീപം ഉൾക്കാട്ടിലേക്ക് വിദ്യാർത്ഥികൾ പോയതായാണ് വിവരം. പോലീസും, നാട്ടുകാരും ചേർന്ന് രാത്രിയിലും തിരച്ചിൽ തുടരുകയാണ്. ഇന്നലെ മുതലാണ് കുട്ടികളെ കാണാതായത്. അന്വേഷണത്തിൽ വിദ്യാർത്ഥികൾ ഇരുവരും ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചുalso read; വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായി സംശയംതാമരശേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീട്ടിൽ നിന്ന് യൂണിഫോമിൽ പുറപ്പെട്ടെങ്കിലും കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ടീച്ചർ വിളിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് വിവരം വീട്ടിൽ അറിയുന്നത്.The post താമരശ്ശേരി സ്വദേശികളായ പ്ലസ്ടു വിദ്യാർത്ഥികളെ വയനാട് വനത്തിൽ കാണാതായി; ഇരുവരും ബൈക്കിൽ പോകുന്ന സിസിടി ദൃശ്യങ്ങൾ ലഭിച്ചു appeared first on Kairali News | Kairali News Live.