കായംകുളത്ത് സുഹൃത്തിനൊപ്പം പൊന്തുവള്ളം തുഴയുന്നതിനിടെ യുവാവ് തോട്ടിൽ വീണ് മരിച്ചു. എരുവ ചെറുകുളത്ത് എം.എസ് ശരത് (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ എരുവ ക്ഷേത്രത്തിന് സമീപം കരിപ്പുഴ തോട്ടിലായിരുന്നു അപകടം.രണ്ട് പേർ വള്ളം തുഴയുകയും ഒരാൾ കരയിൽ നിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു. ഇതിനിടയിലാണ് പുറകിലിരുന്ന ശരത് വള്ളത്തിൽ നിന്ന് തെന്നി തോട്ടിലേക്ക് വീണത്. നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ശരത്തിനെ കണ്ടെത്താനായില്ല.also read; താമരശ്ശേരി സ്വദേശികളായ പ്ലസ്ടു വിദ്യാർത്ഥികളെ വയനാട് വനത്തിൽ കാണാതായി; ഇരുവരും ബൈക്കിൽ പോകുന്ന സിസിടി ദൃശ്യങ്ങൾ ലഭിച്ചുകായംകുളത്ത് നിന്ന് ഫയർ ഫോഴ്സ് എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിതാവിന്റെ വീടായ കോട്ടയത്ത് നിന്ന് ഒരുവർഷം മുമ്പാണ് ശരത് ഇവിടെ എത്തിയത്. പിതാവ് :ശശി. മാതാവ്: ഗിരിജ. സഹോദരി: അശ്വതിThe post കായംകുളത്ത് പൊന്തുവള്ളം തുഴയുന്നതിനിടെ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു appeared first on Kairali News | Kairali News Live.