ക്യാൻസർ രോ​ഗികളുടെ വേദന സംഹാരികൾ ലഹരിയാക്കി; മൂന്ന് യുവാക്കൾ പിടിയിൽ

Wait 5 sec.

ഇടുക്കി നെടുങ്കണ്ടത്ത് ക്യാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്ത കേസിൽ 22 വയസ്സുള്ള മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്.ഇവരിൽനിന്ന് കണ്ടെടുത്തത് 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള 100 മില്ലിഗ്രാം ടാപെന്റഡോൾ ടാബ്‌ലെറ്റിന്റെ ആറു പാക്കറ്റുകളും കഞ്ചാവുമാണ്. 22 വയസ്സ് പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ മൂവരും. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (ഫ്രാൻസിസ്), ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.also read; ‘ഞാൻ പറഞ്ഞത് ഒളിച്ചോടാൻ, കൊലപാതകത്തിന് നിർബന്ധിച്ചത് സിയ’; പരസ്പരം കുറ്റപ്പെടുത്തി സിയയും കാമുകനും, ഇത് മറ്റൊരു തന്ത്രം ?വേദനസംഹാരി ഗുളികകൾ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയും തുടർന്ന് കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് കഞ്ചാവ് നിറച്ച സിഗരറ്റുകളും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.The post ക്യാൻസർ രോ​ഗികളുടെ വേദന സംഹാരികൾ ലഹരിയാക്കി; മൂന്ന് യുവാക്കൾ പിടിയിൽ appeared first on Kairali News | Kairali News Live.