എല്ലാവരും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ്. നമ്മുടേതായ കാരണങ്ങൾ കൊണ്ടോ അല്ലാതേയോ നിരവധി അപകടങ്ങൾ നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും സംഭിവിക്കാറുമുണ്ട്. ഇപ്പോഴിതാ അപകടത്തിൽ പെട്ടാലോ വാഹനം മറിഞ്ഞു വീണാലോ അതിൻ്റെ വിവരങ്ങൾ അറിയിക്കാൻ പുതിയ ഫീച്ചർ എത്തിയിരിക്കുന്നു. ഏഥർ ഇലക്ട്രിക് സ്കൂട്ടറിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.വാഹനം അപകടത്തിൽ പെട്ട് മറിഞ്ഞു വീഴുകയാണെങ്കിൽ ഉടനെ സേവ് ചെയ്ത് വെച്ചിരിക്കുന്ന നമ്പറിലേക്ക് എമർജൻസി കോളും ലൈവ് ലൊക്കോഷനും എത്തും. വീഴ്ചയിൽ തന്നെ വാഹനത്തിൻ്റെ എഞ്ചിൻ കട്ട് ഓഫ് ആകുകയും ചെയ്യും. എത് നമ്പറിലേക്കാണ് സന്ദേശം ചെല്ലേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാനാകും. നമ്മൾ സേവ് ചെയ്തുവെച്ചിരിക്കുന്ന നമ്പറിലേക്കാണ് കോൾ എത്തുക.Also read: വാഹന ഇൻഷുറൻസ് എടുക്കാൻ പോകുന്നവരാണോ നിങ്ങൾ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകവാഹനത്തിൽ സജ്ജമാക്കിയിരിക്കുന്ന ഐഎംയു സെൻസറാണ് വീഴ്ച മനസിലാക്കി കൃത്യമായ മെസേജുകൾ നൽകുക. വാഹനത്തിൻ്റെ ചലനും നിശ്ചിത ആംഗിൾ വേരിയേഷമനുകളും കണക്കാക്കിയാണ് അപകടത്തിൽ പെട്ടതായി വാഹനം അറുക. ഇതിലൂടെ ജനോപകാര പ്രദമായ ഒരു ഫീച്ചറാണ് ഏഥർ കൊണ്ടുവന്നിരിക്കുന്നത്.The post അപകടത്തിൽ പെട്ടാൽ ഇനി ‘പെടില്ല’… മറിഞ്ഞ് വീണാൽ വാഹനം തന്നെ അറിയിക്കേണ്ടവരെ അറിയിക്കും appeared first on Kairali News | Kairali News Live.