കാണാതായ താമരശേരി സ്വദേശികളായ വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട്ടിലെ മേപ്പാടിക്ക് സമീപം വടുവൻ ചാലിലെ വനപ്രദേശത്തായിരുന്നു ആൺകുട്ടിയെയും പെൺകുട്ടിയെയും കാണാതായത്.തമിഴ്നാട് അതിർത്തിയായ ചേരംമ്പാടിക്കു സമീപം ഉൾക്കാട്ടിലേക്ക് വിദ്യാർത്ഥികൾ പോയതെന്ന് ആയിരുന്നു ലഭിച്ച പ്രാഥമിക വിവരം. തുടർന്ന് പോലീസും, നാട്ടുകാരും ചേർന്ന് രാത്രിയിൽ നടത്തിയ തിരച്ചിലാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.also read; താമരശ്ശേരി സ്വദേശികളായ പ്ലസ്ടു വിദ്യാർത്ഥികളെ വയനാട് വനത്തിൽ കാണാതായി; ഇരുവരും ബൈക്കിൽ പോകുന്ന സിസിടി ദൃശ്യങ്ങൾ ലഭിച്ചുസംഭവത്തിൽ ഇവരുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ മുതലാണ് കുട്ടികളെ കാണാതായത്. അന്വേഷണത്തിൽ വിദ്യാർത്ഥികൾ ഇരുവരും ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.താമരശേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീട്ടിൽ നിന്ന് യൂണിഫോമിൽ പുറപ്പെട്ടെങ്കിലും കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ടീച്ചർ വിളിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് വിവരം വീട്ടിൽ അറിയുന്നത്.The post വയനാട് വനത്തിൽ കാണാതായ പ്ലസ്ടു വിദ്യാർത്ഥികളെ കണ്ടെത്തി appeared first on Kairali News | Kairali News Live.