വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; വിഡി സതീശന്റെ നിലപാടിൽ മുസ്ലിംലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി

Wait 5 sec.

സർക്കാർ നയവും പ്രധാന തീരുമാനങ്ങളും ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ മുസ്ലിംലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. മദ്യനയം, പി. എം ശ്രീ വിഷയങ്ങളിൽ സതീശൻ കൈക്കൊണ്ട നിലപാടുകൾ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയെന്നാണ് ലീഗ് വിലയിരുത്തൽ. യുഡിഎഫ് യോഗത്തിൽ ലീഗ് നേതാക്കൾ പ്രതിഷേധം അറിയിക്കും.വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും മദ്യനയം യുഡിഎഫിന്റെ തീരുമാനത്തിന് വിധേയമായേ നടപ്പാക്കു എന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട്. വിവിധ നിയമങ്ങളിൽ മാറ്റം വരുത്തുന്നതോടെയാണ് ബജറ്റിലെ നികുതി നിർദേശങ്ങൾ നടപ്പാകുക. ഇതിനായുള്ള ധന ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഘടനയും ഉൾപ്പെടും. ബജറ്റിൽ വന്ന നിർദേശം വേണമെങ്കിൽ ഒഴിവാക്കാമെങ്കിലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. തൽക്കാലം തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയെങ്കിലും വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ഈ വർഷം തന്നെ നിർദ്ദേശം നടപ്പാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് ഉയരുന്ന വിമർശനം.also read; കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്നിലവിൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാൻ അനുമതിയില്ല. വിൽക്കാൻ അനുമതി ഉണ്ടെങ്കിൽ കുറയ്ക്കാനാണ് തീരുമാനിച്ചതെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ വിശദീകരണം. യുഡിഎഫിന്റെ അബ്കാരി പോളിസിയിൽ പറയുന്നുണ്ടെങ്കിൽ അത് നടക്കുമെന്ന് എം ലിജുവും ജാമ്യമെടുക്കുന്നു. അതിന് മുമ്പാണെങ്കിൽ താൻ അനുവദിക്കില്ലെന്ന് ഒരു നിലപാട് പ്രഖ്യാപനവും.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്, സ്വകാര്യ കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്ന വിമർശനം ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയോടെ ഇല്ലാതാകും എന്നായിരുന്നു വി ഡി സതീശന്റെ പ്രതീക്ഷ. എന്നാൽ നേരത്തെ കൂടെ നിന്ന് മുതിർന്ന നേതാക്കൾ പോലും ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. ഇതോടെ പാർട്ടിക്കുള്ളിൽ മുന്നണിക്കുള്ളിലും ഒറ്റപ്പെട്ടു നിൽക്കുകയാണ് വി ഡി സതീശൻ. വിവാദങ്ങൾ അല്പം ശമിച്ചതിനു ശേഷം തീരുമാനവുമായി മുന്നോട്ടു പോകാനുള്ള നീക്കം ആകും ഇനി നടക്കുക.The post വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; വിഡി സതീശന്റെ നിലപാടിൽ മുസ്ലിംലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി appeared first on Kairali News | Kairali News Live.