വിലങ്ങാട് വനത്തില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു; ഇവര്‍ക്കെതിരെ കേസെടുക്കും

Wait 5 sec.

കോഴിക്കോട് | വിലങ്ങാട് വനമേഖലയില്‍ കുടുങ്ങിയ യുവാക്കളെ ഇന്നലെ അര്‍ധ രാത്രിയോടെ രക്ഷിച്ചു. വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിനു കേസ് എടുക്കും.വയനാട് മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന വിലങ്ങാട് വാളൂക്ക് വനമേഖലയിലാണ് ഇവര്‍ കുടുങ്ങിയത്. വടകര കുരിക്കലാട് സ്വദേശികളായ യുവാക്കള്‍ വിനോദ യാത്രക്ക് എത്തിയതാണെന്നാണ് പറയുന്നത്. കാട് കാണുന്നതിനിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ പരിഭ്രാന്തരാവുകയായിരുന്നു. തിരിച്ച് ഇറങ്ങുന്നതിന്റെ വഴി തെറ്റി ഉള്‍ക്കാട്ടിലേക്ക് പോവുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു.വനത്തില്‍ നിന്ന് നിലവിളി കേട്ടാണ് നാട്ടുകാര്‍ വനത്തില്‍ ആരോ കുടുങ്ങിയതായി മനസ്സിലാക്കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ വന്ന ബൈക്ക് പ്രദേശത്ത് കണ്ടെത്തി. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സും വനം വകുപ്പ് അധികൃതരും ചേര്‍ന്നു തിരച്ചില്‍ നടത്തിയത്. Content Highlights:Youths stranded in the Vilangad forest area were successfully rescued by the fire force and forest department officials. The group from Vadakara lost their way during a recreational trip after one of them felt unwell. The forest department will register a case against them for entering the restricted area illegally.