അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു

Wait 5 sec.

ന്യൂഡല്‍ഹി | അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. ക്ഷേത്രത്തില്‍ നിന്ന് തട്ടിയെടുത്ത പണം ശൗചാലയത്തില്‍ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തട്ടിപ്പില്‍ ആരോപണവിധേയനായ വി എച്ച് പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ് കഴിഞ്ഞ ദിവസം രാജിവച്ചെങ്കിലും രാജിയില്‍ ഇതുവരെ അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാമക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും രാജി നല്‍കിയിരുന്നു.അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ഇതുവരെ ഏട്ടു പേരാണ് അറസ്റ്റിലായത്. അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്ക് കൂടി അന്വേഷിക്കാനാണ് പോലീസ് നീക്കം. അറസ്റ്റ് ചെയ്തവരെ കഴിഞ്ഞ ദിവസം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്ച്ച പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവരില്‍ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്.ഇയാള്‍ക്ക് കാണിക്കയില്‍ നിന്ന് എണ്ണുന്ന പണം ബാങ്കില്‍ നിക്ഷേപിക്കുന്ന ജോലിയായിരുന്നു. മറ്റ് ആറു പേര്‍ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാള്‍ ചമ്പത് റായിയുടെ ഡ്രൈവറായ ടിന്നു യാദവാണ്. ബാങ്ക് ജീവനക്കാരന്‍ ഒഴിക്കെ ബാക്കി ഏഴു പേരില്‍ നിന്നും ഏകദേശം 80 ലക്ഷം രൂപയാണ് പോലീസ് കണ്ടെത്തിയത്.Content Highlights:The investigation into the Ayodhya Ram Mandir donation scam has widened following the resignations of Champat Rai and Anil Mishra. Police discovered that stolen funds were hidden in toilets before being smuggled out. Eight individuals, including bank staff and a driver, have been arrested so.