അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ ഒത്തുകളിച്ച് കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകൾ. ചമ്പത് റായിയെയും അനിൽ മിശ്രയെയും നിയമനടപടികളിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരുടേയും രാജിനാടകം എന്ന ആക്ഷേപം ശക്തമാവുകയാണ്.എഫ്ഐആറിൽ ചമ്പത് റായിയുടേയും അനിൽ മിശ്രയുടേയും പേരില്ല.കേസിൽ നിലവിൽ പ്രതി ചേർക്കപ്പെട്ടവർ ഈ നേതാക്കളുടെ അടുത്ത സഹായികളും ബന്ധുക്കളുമായിട്ടും, പ്രധാന ഭാരവാഹികളായ ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാവുകയാണ്.Also Read: നീറ്റ് ചോദ്യപേപ്പർ ചോർച്ച; “പ്രധാൻ ഗോ ബാക്ക്” കാമ്പയിൻ ആരംഭിച്ച് സിജെപിയഥാർത്ഥ പ്രതികളായ ഉന്നത നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കേസ് ഒതുക്കിത്തീർപ്പാക്കാൻ ശ്രമിക്കുകയാണ് യു.പി സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘമെന്ന ആക്ഷേപമാണ് ഉയരുന്നത്.The post അയോധ്യ രാമക്ഷേത്രക്കൊള്ള: ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ ഒത്തുകളിച്ച് കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകൾ appeared first on Kairali News | Kairali News Live.