ഉപ്പില്ലാത്ത ഭക്ഷണം നമുക്ക് ആലോചിക്കാൻ കൂടി കഴിയില്ലല്ലേ. എന്നാൽ, ഒരുപാട് കഴിച്ചാൽ വെള്ളം കുടിപ്പിക്കുന്ന ഉപ്പ് കറിയിലോ ഭക്ഷണത്തിലോ ലേശം കുറഞ്ഞ് പോയാൽ അത് രുചിയെ മുഴുവനായി ബാധിക്കും. നമ്മുടെ അടുക്കളയിലെ ഒഴിച്ചുക്കൂട്ടാനാവാത്ത ഈ പദാർത്ഥത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിരിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.കടലിനെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് മലിനീകരണമാണ് ഇതിന് പിന്നിൽ. കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂര്യപ്രകാശവും തിരമാലകളുടെ ആഘാതവും കാരണം കാലക്രമേണ 5 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ കണികകളായി മാറുന്നു. കടൽവെള്ളം വറ്റിച്ച് ഉപ്പ് നിർമ്മിക്കുമ്പോൾ, ഈ പ്ലാസ്റ്റിക് കണികകളും ഉപ്പിനൊപ്പം കലരുന്നു.also read; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും സുഖമായി ഉറങ്ങാൻ കഴിയുംഇന്ത്യയിലെ പ്രമുഖ ഐ.ഐ.ടി ബോംബെയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, വിപണിയിൽ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഉപ്പ് സാമ്പിളുകളിൽ മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഒരു കിലോഗ്രാം ഉപ്പിൽ ഏകദേശം 63 മൈക്രോ ഗ്രാം പ്ലാസ്റ്റിക് കണികകൾ വരെ അടങ്ങിയിട്ടുണ്ടെന്നാണ് അവർ കണ്ടെത്തിയത്.ഒരു വ്യക്തി പ്രതിദിനം 5 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുവെങ്കിൽ ഒരു വർഷം കൊണ്ട് വലിയ അളവിൽ മൈക്രോപ്ലാസ്റ്റിക്സ് അറിയാതെ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്ലാസ്റ്റിക് കണികകൾ ശരീരത്തിലെ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.ഉപ്പിലെ പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക ബുദ്ധിമുട്ടാണെങ്കിലും, ഇതിന്റെ തീവ്രത കുറയ്ക്കാൻ നിർമ്മാണ കമ്പനികൾ സാൻഡ് ഫിൽട്ടറേഷൻ പോലുള്ള അത്യാധുനിക ശുദ്ധീകരണ രീതികൾ ഉപയോഗിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും പരമാവധി ഒഴിവാക്കുക എന്നതുമാത്രമാണ് പ്ലാസ്റ്റിക് മലിനീകരണം തടയാനും അതുവഴി ഭക്ഷണ പദാർത്ഥങ്ങൾ ശുദ്ധമായി സൂക്ഷിക്കാനുമുള്ള ഏക പോംവഴി.The post നിങ്ങളുടെ ഉപ്പിലും പ്ലാസ്റ്റിക് ? കാരണമിതാണ് appeared first on Kairali News | Kairali News Live.