വിദേശത്ത് കുറഞ്ഞ ചിലവിൽ എംബിബിഎസ് പഠിക്കാൻ പ്ലാനുണ്ടോ? എന്നാൽ ഈ രാജ്യ​ങ്ങൾ തെരഞ്ഞെടുക്കൂ

Wait 5 sec.

പഠനാവശ്യങ്ങൾക്കും ജോലിയ്ക്കുമായി സ്വന്തം രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. വിദേശ രാജ്യങ്ങൾ എംബിബിഎസ് പഠനത്തിനായി തെരഞ്ഞെടുക്കുന്നവർ നിരവധിയാണ്. ഫീസ് വർധനവാണ് ഇതിന് പിന്നില പ്രധാന കാരണങ്ങളിലൊന്ന്.റഷ്യ, കസാഖിസ്ഥാൻ, എന്നിങ്ങനെ നിരവധി രാജ്യങ്ങളാണ് നമ്മുടെ കൊക്കിന് ഒതുങ്ങുന്ന രീതിയിൽ മാത്രം ഫീസ് വാങ്ങുന്നത്. ഇന്ത്യയിൽ 80 മുതൽ ഒരു കോടി വരെ ഫീസിൽ എംബിബിഎസ് പഠിച്ചിറങ്ങുമ്പോൾ ഈ രാജ്യങ്ങളിൽ നിന്ന് 40 ല​ക്ഷം രൂപയിൽ എംബിബിഎസ് പഠിച്ചിറങ്ങാം.also read; ബാങ്കിങ് മേഖലയിൽ ജോലി ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? ബാങ്ക് ഓഫ് ബറോഡയിലേക്ക് അപേ​ക്ഷകൾ ക്ഷണിക്കുന്നുറഷ്യയിലെ മിക്ക യൂണിവേഴ്സിറ്റികളിലും കോഴ്സ് പഠിപ്പിക്കുന്നത് ഇം​ഗ്ലീഷിലാണ്. ഏകദേശം രണ്ട് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് ഇവിടെ കോളേജുകളിലെ വാർഷിക ഫീസ്. കുറഞ്ഞ ചിലവിലുള്ള ഹോസ്റ്റൽ സൗകര്യങ്ങളും സർക്കാർ പിന്തുണയുള്ള യൂണിവേഴ്സിറ്റികളും ഇവിടെയുണ്ട്. അഡ്മിഷൻ നേടും മുമ്പ് കോഴ്സും യൂണിവേഴ്സിറ്റിയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.കസാഖിസ്ഥാനിൽ ഏകദേശം മൂന്ന് മുതൽ അഞ്ച് ലക്ഷം വരെയാണ് വാർഷിക ഫീസ്. 6 വർഷത്തെ കോഴ്സിന് ആകെ ട്യൂഷൻ ഫീസ് മാത്രം 18 ലക്ഷം മുതൽ 30 ല​ക്ഷം വരെ വരാം. ട്യൂഷൻ ഫീസിന് പുറമേ താമസം, ഭക്ഷണം, ഇൻഷുറൻസ് എന്നിവയ്ക്കുള്ള തുകയും വിദ്യാർത്ഥികൾ കരുതിയിരിക്കണം.കണക്കുകൾ ഇങ്ങനെയാണെങ്കിലും അഡ്മിഷൻ നേടും മുമ്പ് വിദ്യാർത്ഥികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തെരഞ്ഞെടുക്കുന്ന വിദേശ മെഡിക്കൽ കോളേജ് ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളതാണോ എന്നും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക. ആകെ ചെലവ് കണക്കാക്കുക: ട്യൂഷൻ ഫീസ് മാത്രമല്ല, താമസം, ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ജീവിതച്ചെലവുകളും മുൻകൂട്ടി കണക്കാക്കണം.The post വിദേശത്ത് കുറഞ്ഞ ചിലവിൽ എംബിബിഎസ് പഠിക്കാൻ പ്ലാനുണ്ടോ? എന്നാൽ ഈ രാജ്യ​ങ്ങൾ തെരഞ്ഞെടുക്കൂ appeared first on Kairali News | Kairali News Live.