കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

Wait 5 sec.

എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലംഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ ഫലപ്രഖ്യാപനം നടത്തും. എറണാകുളം പത്തടിപാലത്തെ ഗവൺമെന്റ് റസ്റ്റ് ഹൌസിൽ വച്ചായിരിക്കും റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തുക.സി ബി എസ്ഇ പുനർമൂല്യനിർണയ മാർക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.ഈ മാസം 22ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സി ബി എസ് ഇ പുനർമൂല്യനിർണയത്തിന്റെ മാർക്ക് ഉൾപ്പെടുത്തുന്നതിനായി സമയം അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തെ തുടർന്നാണ് ഫലപ്രഖ്യാപനം മാറ്റിവച്ചത്.also read; കാലവർഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിന് ശേഷം കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ് വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.The post കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് appeared first on Kairali News | Kairali News Live.