നാല് ജില്ലകളിൽ ഡിഎംഒ ഇല്ലാത്ത സാഹചര്യത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് പരിഹാസ മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോയെന്നാണ് കെ മുരളീധരൻ ചോദിച്ചത്. ഡിപിസി ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് കയ്യിൽ കിട്ടിയതെന്നും ഉടൻ നടപടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം നഗരസഭാ വിഷയത്തിൽ ജില്ലാ ഘടകമാണ് തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരൻ. രാഷ്ട്രീയ സാഹചര്യങ്ങളെക്കാൾ സർക്കാർ ഭയപ്പെടുന്നത് മാലിന്യം നീക്കം ചെയ്യാത്ത അവസ്ഥയെയാണെന്നും അദ്ദേഹം പറഞ്ഞു.Also Read: മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം, യുഡിഎഫ് യോഗം വിളിക്കാതെ മുഖ്യമന്ത്രിമാലിന്യം നിലവിൽ നീക്കം ചെയ്തില്ലെങ്കിൽ കാലവർഷം ശക്തമായാൽ ഡെങ്കിപ്പനി പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസപ്രമേയം പാർലമെൻററി പാർട്ടി തീരുമാനിക്കേണ്ടതാണെന്നും അത് അതിൻറെ വഴിക്ക് നടക്കുമെന്നും മുരളീധരൻ പറഞ്ഞു.The post നാല് ജില്ലകളിൽ ഡിഎംഒ ഇല്ലാത്ത സാഹചര്യം: സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോയെന്ന് കെ മുരളീധരൻ appeared first on Kairali News | Kairali News Live.