അദാനി മുന്ദ്ര എയർപോർട്ടിൽ നിന്നും മുംബൈയിയേയും ഗോവയേയും തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന സർവീസുകൾ ആരംഭിച്ചു. കച്ച് മേഖലയെ സമഗ്രമായ മൾട്ടി-മോഡൽ ലോജിസ്റ്റിക്സ്, ബിസിനസ് ഹബ്ബാക്കി മാറ്റുന്നതും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ചാലകശക്തിയാകുന്നതുമായ ഈ വിമാന സർവീസ് സ്റ്റാർ എയറുമായി സഹകരിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.വിമാന സർവീസുകൾ ആരംഭിക്കുന്നതിലൂടെ വ്യാപാരം, വാണിജ്യം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കും. ഇതിലൂടെ മുന്ദ്രയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗം കൈവരുക്കുകയും ചെയ്യും. മുംബൈ, ഗോവ എന്നിവിടങ്ങൾക്ക് പുറമെ ഹിൻഡൺ, സൂറത്ത്, ബെളഗാവി, ബെംഗളൂരു, കൊള്ഹാപൂർ, നന്ദേഡ് എന്നീ നഗരങ്ങളിലേക്കും സ്റ്റാർ എയർ മുന്ദ്രയിൽ നിന്ന് സർവീസ് നടത്തും. മുന്ദ്ര വിമാനത്താവളം വഴി തുറമുഖ-വ്യോമയാന മേഖലകളെ ഏകോപിപ്പിച്ച് ശക്തമായ സംയോജിത ശൃംഖല സൃഷ്ടിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.Also read: അയോധ്യ രാമക്ഷേത്രത്തിലെ അഴിമതി; പ്രാഥമിക റിപ്പോർട്ട് കൈമാറി യുപി സർക്കാർ‍അദാനി ഗ്രൂപ്പിന്റെ വികസന മാതൃക പിന്തുടർന്ന് നിർമിച്ച മുന്ദ്ര വിമാനത്താവളം കാര്യക്ഷമതയും വളർച്ചയും ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ തരത്തിലുള്ള യാത്രാ-കാർഗോ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന 1,900 മീറ്റർ റൺവേയും ആധുനിക സൗകര്യങ്ങളോടുകൂടിയ ടെർമിനലും ഇവിടെ സജ്ജമാണ്.The post മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ബിസിനസ് ഹബ്ബായി ഉയർന്ന് അദാനി മുന്ദ്ര വിമാനത്താവളം; പുതിയ സർവീസുകൾ ആരംഭിച്ചു appeared first on Kairali News | Kairali News Live.