ബക്കാർഡിയുടെ അപേക്ഷ ശരവേഗത്തിൽ തീരുമാനമാക്കി വി ഡി സതീശൻ; ഇതാ ഫയൽനീക്കത്തിന്റെ നാൾവഴികൾ

Wait 5 sec.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനം വ്യാപക വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. സ്വന്തം നേതാക്കളെയോ മന്ത്രിമാരെയോ എംഎൽഎമാരെയോ എന്തിന് വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഒറ്റയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.മദ്യ നികുതിയിളവ് സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടിയാണെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നിയിച്ചിരുന്നു. മദ്യ കമ്പനിക്ക് അമിതലാഭം കൊയ്യാനുള്ള അവസരം ബജറ്റിൽ തിരുകിക്കയറ്റി എന്നും അദ്ദേഹം ആരോപിച്ചു. ബക്കാർഡിക്കായി വി ഡി സതീശൻ ഫയൽനീക്കം നടത്തിയത് അതിവേ​ഗമാണ്. ഇതിന്റെ തെളിവുകൾ കൈരളി ന്യൂസിന് ലഭിച്ചു.ALSO READ: ബക്കാർഡി എന്ന മദ്യ കമ്പനിക്കായി ഫയൽനീക്കം നടന്നത് റെക്കോർഡ് വേഗതയിൽ: കെ എൻ ബാലഗോപാൽമുഖ്യമന്ത്രി നടപടികൾ പൂർത്തിയാക്കിയത് 1 മാസത്തിനകമാണ്. എൽഡിഎഫ് സർക്കാർ മൂന്ന് വർഷംകൊണ്ട് അനുമതി കൊടുക്കാത്തതിന് ദിവസങ്ങൾക്കുള്ളിൽ യുഡിഎഫ് സർക്കാർ അനുമതി നൽകി. ബക്കാർഡി എന്ന മദ്യ കമ്പനിക്ക് വേണ്ടിയാണ് റെക്കോർഡ് വേഗത്തിൽ ഫയൽ നീക്കം നടന്നത്.2023 ഫെബ്രുവരി 2നാണ് എൽഡിഎഫ് കാലത്ത് അപേക്ഷ ലഭിച്ചത്. രണ്ടുവർഷം കഴിഞ്ഞ് ഭരണത്തിൽനിന്ന് ഇറങ്ങുന്നതുവരെ എൽഡിഎഫ് തീരുമാനമെടുത്തില്ല. പിന്നീട് 2026 മെയ് 18ന് വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു. മെയ് 19 ന്ബെ ക്കാഡി ഫയൽ അനക്കംവെച്ചു തുടങ്ങി.മെയ് 21ന്മു ഖ്യമന്ത്രി വി ഡി സതീശന് മുന്നിൽ ഫയൽ എത്തി. ജൂൺ 14ന്രാ ത്രി 10.12ന് വി ഡി സതീശൻ ഫയൽ തീരുമാനമാക്കി അഡീ. ചീഫ് സെക്രട്ടറിക്ക് അയച്ചു. ജൂൺ 15ന് രാവിലെ ഓഫീസ് സമയത്തിന് മുമ്പ്, 8.45ന് അഡീ. ചീഫ് സെക്രട്ടറി ജ്യോതിലാൽ ഫയൽ നീക്കി. ജൂൺ 19ന് ബജറ്റിൽ വീര്യംകുറഞ്ഞ മദ്യത്തിന് ഇളവ് പ്രഖ്യാപിച്ചു.The post ബക്കാർഡിയുടെ അപേക്ഷ ശരവേഗത്തിൽ തീരുമാനമാക്കി വി ഡി സതീശൻ; ഇതാ ഫയൽനീക്കത്തിന്റെ നാൾവഴികൾ appeared first on Kairali News | Kairali News Live.