കേരള ക്രിക്കറ്റ് അസോസിയേഷൻ എൻഎസ്കെ ടി20 ട്രോഫി ജൂൺ 25 മുതൽ

Wait 5 sec.

കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന എൻ.എസ്.കെ ട്വന്റി-20 ട്രോഫി ജൂൺ 25 മുതൽ ആരംഭിക്കും. ടൂർണമെന്റിൽ മൂന്ന് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് പങ്കെടുക്കുന്നത്.​ ലീഗ് ഘട്ടത്തിലെ മത്സരങ്ങൾക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും.ജൂലൈ 2ന് സെമിഫൈനൽ മത്സരങ്ങളും ജൂലൈ 3ന് ഫൈനൽ മത്സരവും നടക്കും. കഴിഞ്ഞ സീസണിൽ എറണാകുളം ടീമാണ് ചാമ്പ്യന്മാരായത്. കമ്പൈൻഡ് ഇലവൻ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തിരുന്നു.ഗ്രൂപ്പ് എ മത്സരങ്ങൾ തിരുവനന്തപുരം തുമ്പയിലെ കെസിഎ–സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലും, ഗ്രൂപ്പ് ബി മത്സരങ്ങൾ തിരുവനന്തപുരം മംഗലപുരത്തെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലും, ഗ്രൂപ്പ് സി മത്സരങ്ങൾ ആലപ്പുഴയിലെ കെസിഎ എസ്.ഡി. കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുക.എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ ടീമുകൾ ഗ്രൂപ്പ് എയിൽ മത്സരിക്കുമ്പോൾ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസർകോട്, കോട്ടയം ടീമുകൾ ഗ്രൂപ്പ് ബിയിൽ ഏറ്റുമുട്ടും. കമ്പൈൻഡ് ഇലവൻ, പാലക്കാട്, വയനാട്, ആലപ്പുഴ, മലപ്പുറം ടീമുകൾ ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.The post കേരള ക്രിക്കറ്റ് അസോസിയേഷൻ എൻഎസ്കെ ടി20 ട്രോഫി ജൂൺ 25 മുതൽ appeared first on Kairali News | Kairali News Live.