തിരുവനന്തപുരം| പോലീസ് സ്റ്റേഷനുകളില്‍ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനായി പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പദ്ധതി നടപ്പാക്കുന്നു. സ്‌പെയ്‌സ് എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക.കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം, റൂള്‍ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാന്‍ പാടില്ല. ഇത് തെറ്റിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചത്. അടിയന്തര പ്രമേയത്തില്‍ ഏതൊക്കെ അനുവദിക്കണം അനുവദിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സ്പീക്കറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനമാണ്. നികുതി കുറച്ച നടപടി, മുഖ്യമന്ത്രി സഭയില്‍ മറുപടി പറയുമല്ലോ.മറുപടി വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Content Highlights:Home Minister Ramesh Chennithala announced the SPACE project to remove hundreds of dumped vehicles from police stations. He also criticized Opposition Leader Pinarayi Vijayan for raising corruption allegations regarding the liquor tax cut without the Speaker’s permission. Chennithala stated that the Chief Minister would reply to the issue in the assembly.