വാഹനം എടുക്കുമ്പോൾ സ്റ്റാർട്ടിങ് ട്രബിൾ അനുഭവപ്പെടാറുണ്ടോ ? എന്നാൽ എന്നാൽ അതിനു പിന്നിലെ വില്ലൻ ഒരു തുള്ളി വെള്ളമായേക്കാം. എന്നാൽ അത് എങ്ങനെയാകും എന്നാണോ ചിന്തിക്കുന്നത്. ഇ20 പെട്രോളിൽ നേരിയ അളവിൽ പോലും വെള്ളം കലരാതിരിക്കാൻ വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എണ്ണക്കമ്പനികളുടെ ഇന്ധന ഡീലർമാർ.നിലവിൽ പെട്രോളിൽ 15 മുതൽ 20 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ട്. എഥനോൾ പെട്ടെന്ന് വെള്ളത്തെ ആകർഷിക്കും. അതുകൊണ്ട് തന്നെ ഇന്ധനടാങ്കിലേക്ക് മഴവെള്ളമോ, വാഹനം കഴുകുമ്പോൾ തെറിക്കുന്ന വെള്ളമോ നേരിയ അളവിൽ എത്തിയാൽ അത് പെട്രോൾ ടാങ്കിന്റെ അടിത്തട്ടിൽ ഒരു പ്രത്യേക പാളിയായി കിടക്കുന്നു. വാഹനങ്ങളുടെ ഫ്യുവൽ പമ്പ് ടാങ്കിന്റെ അടിത്തട്ടിൽ നിന്നാണ് സാധാരണ ഇന്ധനം വലിച്ചെടുക്കുന്നത്. അതിനാൽ ടാങ്കിന്റെ അടിതട്ടിൽ കിടക്കുന്ന ജലാംശം എൻജിനിലേക്ക് എത്തുകയും വാഹനം സ്റ്റാർട്ടാകാതിരിക്കുകയോ, ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫായി പോകാനോ കാരണമാകുന്നു.ALSO READ : പുത്തൻ ഫീച്ചറുമായി കൈനറ്റിക് ഹോണ്ട വാഹന വിപണിയിലേക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ1.മഴക്കാലത്ത് ഇന്ധനം അടിക്കുമ്പോൾ ടാങ്കിലേക്ക് വെള്ളം വീഴുന്നില്ലെന്ന് ഉറപ്പാക്കുക.2. വാഹനം പ്രഷർ വാഷ് ചെയ്യുമ്പോൾ ഫ്യുവൽ ലിഡിന്റെ ഭാഗത്തേക്ക് അമിതമായി വെള്ളം അടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.3. ടാങ്ക് ക്യാപ് കൃത്യമായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.The post വാഹനം എടുക്കുന്ന സമയത്ത് സ്റ്റാർട്ടിങ് ട്രബിൾ അനുഭവപ്പെടാറുണ്ടോ? എന്നാൽ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.