മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് ഇന്ന് മൂന്നാറിൽ അന്തർ സംസ്ഥാന ചർച്ച.ജലവിഭവ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. ചർച്ചയിൽ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും. പുതിയ ഡാം എന്ന കേരളത്തിൻറെ ആവശ്യം ചർച്ചയിൽ ഉന്നയിക്കും. വിദഗ്ധ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻറെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തിൽ കേരളം ആവശ്യപ്പെടും.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി ചർച്ചയ്ക്കായി മൂന്നാറിൽ എത്തിയിട്ടുണ്ട്.ENGLISH SUMMARY : Inter-state discussions on the Mullaperiyar dam are taking place in Munnar today. The discussions are being led by the Parliamentary Standing Committee on Water Resources. Representatives from both states will participate in the discussions. Kerala’s demand for a new dam will be raised in the discussions. Kerala will demand at the meeting that its representative, who was removed from the expert committee, be reinstated. Standing Committee Chairman Rajeev Pratap MP has arrived in Munnar for discussions.The post മുല്ലപ്പെരിയാർ അണക്കെട്ട്, ഇന്ന് മൂന്നാറിൽ അന്തർ സംസ്ഥാന ചർച്ച appeared first on Kairali News | Kairali News Live.