അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നിർണ്ണായകമായ ഈ മത്സരം നടക്കുന്നത്.ഇന്ത്യൻ ടീമിൽ രണ്ട് താരങ്ങളാണ് ഇന്ന് അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിക്കുന്നത്. സൂര്യൻഷ് ഷെഡ്ഗെ, പ്രിൻസ് യാദവ് എന്നിവരാണ് ഇന്ത്യക്കായി ആദ്യമായി ജഴ്സിയണിയുന്നത്. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. അതേസമയം, 15 വയസ്സുകാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിക്ക് ഈ മത്സരത്തിലും അരങ്ങേറാൻ അവസരം ലഭിച്ചില്ല.പരമ്പരയിലെ ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഈ മത്സരം പരാജയപ്പെട്ടാൽ 2024 ജനുവരിക്ക് ശേഷം ആദ്യമായി ഒരു ടി20 പരമ്പര കൈവിടേണ്ടി വരുമെന്ന നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നു. പരമ്പരയിൽ ഒപ്പമെത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനുമാണ് ശ്രേയസ് അയ്യരും സംഘവും ഇന്ന് ഇറങ്ങുന്നത്.ALSO READ: തോൽവിയറിയാതെ ജയവുമറിയാതെ ചരിത്രത്തിലേക്ക്; ആ റെക്കോർഡ് ഇനി കേപ് വെർഡെക്ക്ടീം വിവരങ്ങൾ:ഇന്ത്യ (Playing XI): അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.അയർലൻഡ് (Playing XI): ടിം ടെക്ടർ, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, ബെഞ്ചമിൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ്ജ് ഡോക്രെൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്The post അരങ്ങേറ്റം കിട്ടാക്കനി ? അയർലൻഡിനെതിരായ രണ്ടാം ടി20യിൽ വൈഭവ് സൂര്യവംശിക്ക് ടീമിൽ ഇടമില്ല appeared first on Kairali News | Kairali News Live.