വള്ളംകളിയ്ക്ക് അവധി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെ പ്രതികരിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കും; റെജി ചെറിയാൻ

Wait 5 sec.

ചമ്പക്കുളം മൂലം വള്ളംകളിയ്ക്ക് അവധി കിട്ടുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. നാളെയാണ് കുട്ടനാട് മൂലം വള്ളംകളി, ഇന്ന് ഞായറാഴ്ചയാണല്ലോ, ഇന്ന് രാത്രിയോ നാളെ രാവിലെയോ ഉണ്ടായേക്കുമെന്ന പ്രതീക്ഷിക്കുന്നതായി റെജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.ഇത്തവണ അവധി കിട്ടിയില്ലെങ്കിൽ അടുത്ത വർഷമെങ്കിലും കിട്ടും. കുട്ടികൾ അടക്കം ഉള്ളവരുടെ ആഗ്രഹമാണ്. സബ്മിഷന് അങ്ങനെ പ്രതികരിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയോട് താൻ ഉറപ്പായും നേരിട്ട് ചോദിക്കുമെന്നും റെജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.also read; ഇന്ന് 11 ജില്ലകളിലും മഴ കനക്കും; മഴ മുന്നറിയിപ്പിൽ മാറ്റവുമായി കാലാവസ്ഥ വകുപ്പ്വള്ളംകളിയുമായി ബന്ധപ്പെട്ട റെജി ചെറിയാന്റെ ചോദ്യവും അതിന് വിഡി സതീശൻ നൽകിയ ഉത്തരവും പിന്നീടുള്ള സംസാരവുമാണ് വിവാദമായത്. വള്ളംകളിയ്ക്ക് അവധി വേണമെന്ന് നിയമസഭയിൽ സജി ചെറിയാൻ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ആദ്യം നൽകിയ മറുപടി. എന്നാൽ ഇതിന് തൊട്ടുപിന്നാലെ തന്നെ പതിഞ്ഞ സ്വരത്തിൽ യാതൊരു കാരണം നൽകില്ലെന്ന് വിഡി സതീശൻ മറുപടി പറയുന്നു. ഇത് ഏറെ വിവാദ​മായതോടെ ന്യായീകരണവുമായി കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ രം​ഗത്ത് വന്നിരുന്നു.The post വള്ളംകളിയ്ക്ക് അവധി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെ പ്രതികരിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കും; റെജി ചെറിയാൻ appeared first on Kairali News | Kairali News Live.