വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബോൾ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലൂക്കാസ് ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐനോവ ട്രെജോ എന്നിവരാണ് മരണപ്പെട്ടത്. യാരാകുയി മേഖലയിലെ പ്ലായ ഗ്രാൻഡെയിലുള്ള ഇവരുടെ അപ്പാർട്ട്മെന്റ് ഭൂകമ്പത്തിൽ തകരുകയായിരുന്നു.ഭൂകമ്പം നടക്കുമ്പോൾ ലൂക്കാസ് ട്രെജോ തന്റെ ക്ലബ്ബായ മാരിറ്റിമോയുടെ മത്സരത്തിനായി കാരക്കാസിലായിരുന്നു. തന്റെ കുടുംബത്തെ കാണാനില്ലെന്ന് താരം ഇൻസ്റ്റാഗ്രാമിലൂടെ നേരത്തെ സഹായം അഭ്യർത്ഥിച്ചിരുന്നു. രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ലൂക്കാസ് ട്രെജോയുടെ കുടുംബത്തിന്റെ വിയോഗത്തിൽ ഡിപോർട്ടീവോ ലാ ഗ്വൈറ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി.ALSO READ: ഇറാനെതിരായ അമേരിക്കയുടെ രണ്ടാം റൗണ്ട് ആക്രമണം; ഗൾഫ് രാജ്യങ്ങളും ആക്രമിക്കപ്പെട്ടുവെനസ്വേലയിലെ ഈ ഇരട്ട ഭൂകമ്പത്തിൽ ഇതുവരെ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായും ഏകദേശം 6.76 ദശലക്ഷം ആളുകളെ ഈ ദുരന്തം ബാധിച്ചേക്കാമെന്നും ഐക്യരാഷ്ട്രസഭ കണക്കുകൾ പറയുന്നു. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. റിക്ടർ സ്കെയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ അപകടത്തിൽ 383 കെട്ടിടങ്ങളാണ് പൂർണമായി തകർന്നത്. ഇതിന് പുറമേ 13 ആശുപത്രി കെട്ടിടങ്ങൾക്കും, 25ഓളം ഷോപ്പിംഗ് സെന്ററുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.The post വെനസ്വേലയിലെ ഭൂകമ്പം: കൊല്ലപ്പെട്ടവരിൽ അർജന്റീനിയൻ ഫുട്ബോൾ താരത്തിന്റെ ഭാര്യയും മക്കളും appeared first on Kairali News | Kairali News Live.