തിരുവനന്തപുരം കോർപ്പറേഷനിൽ അവിശുദ്ധ കൂട്ടുക്കെട്ട്; യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് വി ശിവൻകുട്ടി

Wait 5 sec.

ബിജെപി ഭരണത്തിന് കീഴിൽ തിരുവനന്തപുരം നഗരസഭ പൂർണ്ണമായും ഭരണസ്തംഭനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് മുൻ മന്ത്രിയും സി പി ഐ എം സംസ്ഥാന സമിതി അംഗവുമായ വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. നഗരസഭ ഓഫീസും അനുബന്ധ ഏജൻസികളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണപരാജയത്തിനെതിരെ എൽഡിഎഫ് നിരന്തരമായ സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ, അതിനെ ദുർബലപ്പെടുത്താൻ യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുകയാണ്. ബിജെപിയുടെ ഭരണപരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ യുഡിഎഫ് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ നീക്കം.നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്. നഗരത്തിലെ തെരുവുവിളക്കുകൾ ഭൂരിഭാഗവും കത്തുന്നില്ല. തെരുവുനായ ശല്യം രൂക്ഷമായിട്ടും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനങ്ങളും താറുമാറായി. സാധാരണക്കാർക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും തടസപ്പെട്ടു കിടക്കുന്നു. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലം സാധാരണക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.also read:‘ശ്രീരാമന്റെ പേരിൽ വോട്ടും ക്ഷേത്രവും കൊള്ളയടിക്കുന്നു’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എം.വി. ജയരാജൻകാപ്പ കേസിൽ പ്രതിയായ കൗൺസിലറെ സംരക്ഷിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഇയാൾക്ക് അയോഗ്യത വരാതിരിക്കാൻ വ്യാജരേഖകൾ ചമയ്ക്കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന കേന്ദ്രമായി നഗരസഭ മാറിയിരിക്കുന്നു.കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്ന യുഡിഎഫ് നേതൃത്വം വലിയൊരു തമാശയാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് കൗൺസിലിലില്ലെന്ന് അവർക്ക് തന്നെ നന്നായറിയാം. എന്നിട്ടും ഇത്തരമൊരു നീക്കം പ്രഖ്യാപിച്ചത് ബിജെപിയെ രക്ഷിക്കാനാണ്. ഭരണപരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപിയും യുഡിഎഫും തമ്മിൽ വ്യക്തമായ ‘ഡീൽ’ നിലവിലുണ്ട്. എൽഡിഎഫ് നടത്തുന്ന ജനകീയ സമരങ്ങളെ ദുർബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ബിജെപിയുടെ ബി ടീമായി യുഡിഎഫ് അധഃപതിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ജനങ്ങളെ ദ്രോഹിക്കുന്ന കോർപ്പറേഷൻ ഭരണസമിതിയെ നിലയ്ക്ക് നിർത്താൻ എൽഡിഎഫ് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.The post തിരുവനന്തപുരം കോർപ്പറേഷനിൽ അവിശുദ്ധ കൂട്ടുക്കെട്ട്; യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.